കമ്പ്യൂട്ടര്‍ നിരീക്ഷണത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്; കൂട്ടിയ വൈദ്യുതി നിരക്കുകള്‍ 18 ന് പ്രഖ്യാപിക്കും, അറിയാം പ്രധാന വാര്‍ത്തകള്‍... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

കമ്പ്യൂട്ടര്‍ നിരീക്ഷണത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്; കൂട്ടിയ വൈദ്യുതി നിരക്കുകള്‍ 18 ന് പ്രഖ്യാപിക്കും, അറിയാം പ്രധാന വാര്‍ത്തകള്‍...

കമ്പ്യൂട്ടര്‍ നിരീക്ഷണം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിരീഷണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

[IMG]

വൈദ്യുതി നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി; കൂട്ടിയ നിരക്കുകള്‍ 18 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: വൈദ്യുതിനിരക്ക് കൂട്ടാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ ധാരണ. നിരക്ക് കൂട്ടാന്‍ സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചതോടെ കൂട്ടിയ നിരക്കുകള്‍ ഈ മാസം 18ന് പ്രഖ്യാപിക്കും.

നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായെങ്കിലും എത്ര ശതമാനം വര്‍ധനവ് വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നാലു വര്‍ഷത്തെ നിരക്കുകള്‍ ഒന്നിച്ചു നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവായിരിക്കും ഇറക്കുക. ഈ വര്‍ഷം 1100 കോടി രൂപയും 2020- 21 വര്‍ഷം 750 കോടി രൂപയും അധികം ലഭിക്കുന്ന വിധത്തിലുള്ള നിരക്കു വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

[IMG]

കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും എതിരെ രാജ്യദ്രോഹക്കേസില്‍ കുറ്റപത്രം

ന്യൂഡല്‍ഹി : ജെ.എന്‍.യുവില്‍ 2016 ല്‍ നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസില്‍ കനയ്യ കുമാറും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം. ഇവര്‍ക്കു പുറമേ അനിര്‍ബാന്‍ ഭട്ടാചാര്യ, ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീഹ റസൂല്‍, ബഷീര്‍ ഭട്ട് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

[IMG]

അഭിമന്യുവിനായി സി.പി.എം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി; മാതാപിതാക്കള്‍ക്കായി 23 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം

വട്ടവട: എറണാകുളം മഹാരാജാസ് കോളജില്‍ ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന് സി.പി.എം നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊട്ടക്കമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് വീടിന്റെ താക്കോല്‍ കൈമാറിയത്. ഇതോടൊപ്പം അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച വായനശാലയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
[IMG]

മുനമ്പം വഴി മനുഷ്യക്കടത്ത്: സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാല്‍പതംഗ സംഘത്തെ കടത്തിയത് ഓസ്‌ട്രേലിയയിലേയ്ക്ക്

കൊച്ചി: മുനമ്പം വഴി ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്. മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാല്‍പത്തിമൂന്നംഗ സംഘം വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം. മാല്യങ്കര കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗുകളില്‍ നിന്നാണ് മനുഷ്യക്കടത്ത് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചത്. കോസ്റ്റ്ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു.



from mangalam.com http://bit.ly/2AJX8Ap
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages