ഭുവനേശ്വർ: ഒഡിഷയിലെ ബലാംഗിറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ഹെലിപ്പാഡ് നിർമ്മിക്കുന്നതിന് വേണ്ടി ഒന്നേകാൽ ഹെക്ടറിൽ നട്ട വൃക്ഷത്തൈകൾ വെട്ടിനശിപ്പിച്ച് നിലം നികത്തി. ധെൻകനാലിൽ ബിയർ കമ്പനി സ്ഥാപിക്കുന്നതിന് മരങ്ങൾ മുറിച്ചതിന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടന്ന് രണ്ടു മാസത്തിനുള്ളിലാണ് ഇത്. സംസ്ഥാന വനം വകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 2016 ൽ അർബൻ പ്ലാന്റേഷൻ പദ്ധതിയുടെ ഭാഗമായി രണ്ടേകാൽ ഹെക്ടറിൽ മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ഇതിൽ ഒന്നേകാൽ ഹെക്ടറിലെ വൃക്ഷത്തൈകളാണ് നശിപ്പിച്ചത്. സംസ്ഥാന വനം വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആറടിക്ക് മുകളിൽ പൊക്കമുള്ള വൃക്ഷത്തെകളാണ് നശിപ്പിച്ചത്. റെയിൽവേയുടെ സ്ഥലത്തെ വൃക്ഷത്തെകളാണ് വെട്ടിനീക്കിയത്. സുരക്ഷാ കാരണങ്ങളാൽ അവ മുറിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ആരാണ് അത് ചെയ്തതെന്ന് അറിയില്ലെന്നുമാണ് റെയിൽവേ നൽകുന്ന വിശദീകരണം. അനുവാദമില്ലാതെ വൃക്ഷത്തെകൾ മുറിച്ചതിന് വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. Content Highlights:PM's upcoming visit to Odisha: Over 1,000 trees felled
from mathrubhumi.latestnews.rssfeed http://bit.ly/2RKXoco
via
IFTTT
No comments:
Post a Comment