കേരളത്തെ ഞെട്ടിച്ച് മനുഷ്യക്കടത്ത്! കൊടുങ്ങല്ലൂരിലും ഉപേക്ഷിച്ച ബാഗുകള്‍, ബോട്ടിനായി തിരച്ചില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

കേരളത്തെ ഞെട്ടിച്ച് മനുഷ്യക്കടത്ത്! കൊടുങ്ങല്ലൂരിലും ഉപേക്ഷിച്ച ബാഗുകള്‍, ബോട്ടിനായി തിരച്ചില്‍

കൊച്ചി: എറണാകുളം മുനമ്പത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. മുനമ്പം മാല്യങ്കര കടവ് വഴി 43 അംഗ സംഘം വിദേശത്തേക്ക് കടന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. ഇതിനിടെ കൊടുങ്ങല്ലൂർ തെക്കേനടയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ 25 ബാഗുകൾ കണ്ടെടുത്തു. മാല്യങ്കരയുടെ സമീപപ്രദേശമായതിനാൽ ഈ ബാഗുകളും വിദേശത്തേക്ക് കടന്നവർ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം സംഘത്തിലെ യുവതി ദിവസങ്ങൾക്ക് മുമ്പ് ചോറ്റാനിക്കരയിലെ ആശുപത്രിയിൽ പ്രസവിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുശേഷം 12-ാം തീയതി പുലർച്ചെയോടെയാണ് സംഘം വിദേശത്തേക്ക് കടന്നത്. അതിനാൽ ഇവർ സഞ്ചരിച്ച ബോട്ട് ഇപ്പോഴും പുറംകടലിൽ എവിടെയങ്കിലും കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇതിനായി കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ കടലിലും തിരച്ചിൽ നടത്തുന്നുണ്ട്. മുനമ്പത്തെ ദയാമാത എന്ന ബോട്ടിലാണ് സംഘം വിദേശത്തേക്ക് കടന്നത്. ഒരു കോടിയിലേറെ രൂപയ്ക്ക് തമിഴ്നാട് തിരുവള്ളൂർ സ്വദേശിയാണ് ഈ ബോട്ട് വാങ്ങിയത്. എന്നാൽ ഇയാളുടെ മേൽവിലാസം വ്യാജമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെറായിലെ വിവിധ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും താമസിച്ചിരുന്ന 43 അംഗ സംഘം ശ്രീലങ്കൻ അഭയാർഥികളാണെന്നാണ് നിഗമനം. കടൽമാർഗം ഓസ്ട്രേലിയയിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യം. ഡിസംബറിൽ കൊച്ചിയിലെത്തിയ ഇവർ ദിവസങ്ങളോളം ചെറായിയിൽ താമസിച്ച് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് വിദേശത്തേക്ക് കടന്നത്. ദീർഘയാത്രയ്ക്ക് വേണ്ട ഭക്ഷണവും കുടിവെള്ളവും ഡീസലുമെല്ലാം സംഘം നേരത്തെ കരുതിയിരുന്നു. കടൽമാർഗം ഓസ്ട്രേലിയയിലേക്ക് കടന്ന് അഭയാർഥികളായി മാറിയശേഷം രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിൽ മനുഷ്യക്കടത്തിന് സഹായം നൽകുന്ന ഏജന്റുമാരും കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. Content Highlights:kochi munambam human trafficking case


from mathrubhumi.latestnews.rssfeed http://bit.ly/2HanilJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages