ജയ്റ്റ്‌ലിയുടെ വിമര്‍ശനത്തിന് പിന്നാലെ ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ജയ്റ്റ്‌ലിയുടെ വിമര്‍ശനത്തിന് പിന്നാലെ ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

ന്യൂഡൽഹി: വീഡിയോകോണിന് വഴിവിട്ട് വായ്പ അനുവദിച്ചെന്ന ആരോപണത്തിൽ ഐസിഐസിഐ മുൻ എംഡി ചന്ദ കൊച്ചാറിനെതിരെയും ഭർത്താവിനെതിരെയും കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി.സുധൻശു ധർ മിശ്രയെ റാഞ്ചിയിലേക്കാണ് സ്ഥലം മാറ്റിയത്. വഴിവിട്ട് വായ്പ അനുവദിച്ച കേസിൽ ചന്ദ കൊച്ചാറിനെതിരെ ഈ മാസം 22-നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചന്ദ കൊച്ചാറിനെതിരെ കേസെടുത്തതിനെ വിമർശിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ജയ്റ്റ്ലിയുടെ പ്രതികരണം. അന്വേഷണ സാഹസികത എന്ന പരാമർശത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഈ ട്വീറ്റ് ഇപ്പോൾ ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയലും പ്രതിരോധ മന്ത്രി നിർമലാ സീതാരാമനും റീട്വീറ്റ് ചെയ്യുകയുമുണ്ടായി. ജയ്റ്റ്ലിയുടേയും മറ്റു മന്ത്രിമാരുടേയും നടപടിക്കെതിരെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ജയ്റ്റ്ലി സിബിഐക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും കേസ് വൈകിപ്പിക്കാൻ നിർദേശം നൽകിയെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്. ചന്ദ കൊച്ചാറിന് പുറമെ അവരുടെ ഭർത്താവും നുപവർ റിന്യൂവബ്ൾസ് എംഡിയുമായ ദീപക് കൊച്ചാർ, വീഡിയോകോൺ എംഡി വേണുഗോപാൽ എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ചന്ദ കൊച്ചാർ സിഇഒ ആയിരുന്ന കാലത്ത് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ദീപക് കൊച്ചാറിന് കോടികൾ നൽകി സ്വാധീനിച്ച് വേണുഗോപാൽ 2012ൽ ഐസിഐസിഐ ബാങ്കിൽനിന്ന് വായ്പയെടുത്തുവെന്നാണ് പ്രധാന ആരോപണം. Content Highlights:CBI Officer Probing Chanda Kochhar Case Transferred Day After Complaint


from mathrubhumi.latestnews.rssfeed http://bit.ly/2DBws71
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages