നമ്പി നാരായണനെക്കുറിച്ചുള്ള പരാമര്‍ശം: സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

നമ്പി നാരായണനെക്കുറിച്ചുള്ള പരാമര്‍ശം: സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മ പുരസ്കാരം നൽകിയതുമായി ബന്ധപ്പെട്ട് മോശം പരാമർശം നടത്തിയ ടി. പി സെൻകുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കെയിലാണ് പരാതി നൽകിയിരിക്കുന്നത്. നമ്പി നാരായണന് പത്മ പുരസ്കാരം നൽകിയതിനെ വിമർശിച്ച സെൻകുമാർ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. നമ്പി നാരായണനെതിരായ പരാമർശത്തിലൂടെ നീതിന്യായ വ്യവസ്ഥയെയും സെൻകുമാർ അപമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പത്മ പുരസ്കാരം നൽകേണ്ട ഒരു സംഭാവനയും നമ്പി നാരായണൻ നൽകിയിട്ടില്ലെന്ന് സെൻകുമാർ ആരോപിച്ചിരുന്നു. ഇത് അമൃതിൽ വിഷം കലർത്തുന്നതിന് തുല്യമാണെന്നും അടുത്ത വർഷം ഗോവിന്ദ ചാമിക്കും അമീറുൽ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്കാരം നൽകുന്നത് കാണേണ്ടി വരുമെന്നും സെൻകുമാർ പറഞ്ഞിരുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി അന്വേഷണം നടത്തുകയാണ്. ആ സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്കാരം നൽകിയത് ശരിയല്ല. നമ്പി നാരായണൻ ആദരിക്കപ്പെടേണ്ട എന്ത് സംഭാവനയാണ് നൽകിയത് എന്ന് ആർക്കും അറിയില്ലെന്നും സെൻകുമാർ പറഞ്ഞിരുന്നു. Content Highlights:petition to chief minister against senkumar, Nambi Narayanan, Padmabhushan


from mathrubhumi.latestnews.rssfeed http://bit.ly/2CLYnzh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages