അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം; സെന്‍കുമാറിനെതിരെ കണ്ണന്താനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം; സെന്‍കുമാറിനെതിരെ കണ്ണന്താനം

കൊച്ചി: പത്മഭൂഷൺ നേടിയ നമ്പി നാരായണനെ വിമർശിച്ച ടി. പി സെൻകുമാറിനെതിരെ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോൾ സന്തോഷിക്കുകയാണ് വേണ്ടതെന്നും പാരവയ്ക്കന്നത് ശരിയല്ലെന്നുംഅദ്ദേഹം പറഞ്ഞു. സെൻകുമാർ ബിജെപി അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്ണന്താനം. ഏതു മലയാളിക്ക് അംഗീകാരം ലഭിച്ചാലും എല്ലാ മലയാളികളും ഒരുമിച്ച് ആഘോഷിക്കുകയാണ് വേണ്ടത്. എന്നാൽ എന്തു നല്ല കാര്യം ലഭിച്ചാലും അതിന് പാരവയ്ക്കാൻ മുൻപിലുണ്ടാവുന്നതും മലയാളിതന്നെയാണ്. അതൊരു ഡിഎൻഎ പ്രശ്നമാണ്. സെൻകുമാർ ബിജെപിയിൽ അംഗമല്ല. അദ്ദേഹത്തിന് എന്തും പറയാനുള്ള അവകാശമുണ്ടെന്നും കണ്ണന്താനംപറഞ്ഞു. ലോക ചരിത്രത്തിൽ ഒരു സർക്കാരിനും ചെയ്യാനാവാത്ത കാര്യങ്ങളാണ് നാലുവർഷംകൊണ്ട് മോദി സർക്കാർ ചെയ്തിരിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. നാലു വർഷംകൊണ്ട് പത്തര കോടി ചൗചാലയങ്ങളുണ്ടാക്കിയിട്ടുള്ള മറ്റൊരു രാജ്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 30 കോടി പേർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ആ അക്കൗണ്ടുകളിലേയ്ക്ക് 5.4 ലക്ഷം കോടി രൂപ ട്രാൻസഫർചെയ്തെന്നും കണ്ണന്താനം പറഞ്ഞു. Content Highlights:alphons kannanthanam, t p senkumar, padmabhushan, nambi narayanan


from mathrubhumi.latestnews.rssfeed http://bit.ly/2WnxB9m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages