ന്യൂഡൽഹി:പ്രതിരോധമന്ത്രി നിർമലാ സീതാരാമനെ കടന്നാക്രമിച്ച് കോൺഗ്രസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡി(എച്ച് എ എൽ)ന് ഒരുലക്ഷം കോടിരൂപയുടെ കരാർ മോദിസർക്കാർ നൽകിയെന്ന നിർമലയുടെ അവകാശവാദം കള്ളമാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പാർട്ടി വക്താവ് രൺദീപ് സുർജെവാലയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ലോക്സഭയിൽ റാഫേൽ വിഷയത്തിൽ നടന്ന വാക്പോരിനിടയാണ് എച്ച് എ എല്ലിന് ഒരുലക്ഷം കോടിരൂപയുടെ കരാർ നൽകിയെന്ന് നിർമല പറഞ്ഞത്. എന്നാൽ എച്ച് എ എൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ജീവനക്കാർക്ക് ശമ്പളം നൽകാൻ ആയിരം കോടിരൂപ വായ്പയെടുക്കാൻ പോവുകയാണെന്നും മാധ്യമ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലും സുർജെവാലയും രംഗത്തെത്തിയിരിക്കുന്നത്. നിങ്ങൾ ഒരു കള്ളം പറയുമ്പോൾ കൂടുതൽ കള്ളങ്ങൾ കണ്ടെത്തേണ്ടി വരും, ആദ്യത്തേതിനെ മറച്ചുവയ്ക്കാൻ. റാഫേൽ വിഷയത്തിൽ പ്രധാനമന്ത്രിയെ ന്യായീകരിക്കാൻ പ്രതിരോധമന്ത്രി പാർലമെന്റിൽ കള്ളം പറഞ്ഞു. എച്ച് എ എല്ലിന് ഒരുലക്ഷം കോടി രൂപയുടെ കരാർ നൽകിയതിന്റെ തെളിവ് നാളെ പാർലമെന്റിൽ വെക്കണം. അല്ലെങ്കിൽ രാജിവയ്ക്കണം-രാഹുൽ ട്വിറ്ററിൽ കുറിച്ചു. When you tell one lie, you need to keep spinning out more lies, to cover up the first one. In her eagerness to defend the PMs Rafale lie, the RM lied to Parliament. Tomorrow, RM must place before Parliament documents showing 1 Lakh crore of Govt orders to HAL. Or resign. pic.twitter.com/dYafyklH9o — Rahul Gandhi (@RahulGandhi) January 6, 2019 കള്ളംപറയുന്ന പ്രതിരോധമന്ത്രിയുടെ കള്ളി വെളിച്ചത്തായി. എച്ച് എ എല്ലിന് ഒരുലക്ഷം കോടിരൂപയുടെ കരാർ നൽകിയെന്ന് പ്രതിരോധമന്ത്രി അവകാശപ്പെട്ടു. ഒരൊറ്റ കരാർ പോലും ഒപ്പിടാത്തതിനാൽ നയാപൈസ പോലും കിട്ടിയിട്ടില്ലെന്ന് എച്ച് എ എൽ പറയുന്നു. വായ്പയെടുത്ത് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഇതാദ്യമായി എച്ച് എ എൽ നിർബന്ധിതമായിരിക്കുന്നു.- രൺദീപ് സിങ് സുർജെവാല ട്വിറ്ററിൽ ആരോപിച്ചു. The Lying Defence Minister's Lies Gets Exposed! Def Min claimed that procurement orders worth ₹1 Lakh Cr provided to HAL! HAL says Not a SINGLE PAISA has come, as Not a SINGLE ORDER has been signed! For the first time,HAL forced to take a loan of ₹1000 Cr to pay salaries! pic.twitter.com/IzoRvHW1VM — Randeep Singh Surjewala (@rssurjewala) January 6, 2019 content highlights:rahul gandhi demands resignation of nirmala sitharaman over her claim of hal order
from mathrubhumi.latestnews.rssfeed http://bit.ly/2FazC3p
via
IFTTT
No comments:
Post a Comment