സിപിഎമ്മും സംഘപരിവാറും കേരളത്തെ കൊലക്കളമാക്കുന്നു- ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

സിപിഎമ്മും സംഘപരിവാറും കേരളത്തെ കൊലക്കളമാക്കുന്നു- ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും അക്രമങ്ങൾ അടിച്ചമർത്തുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥിതി ശാന്തമാക്കാനല്ല അത് വഷളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. ചെന്നിത്തലയുടെ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ കലാപത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയെയാണ് സംസ്ഥാനം കണ്ടുകൊണ്ടിരിക്കുന്നത്. ആർ.എസ്.സ്.- ബിജെപി അക്രമങ്ങൾ വ്യാപകമാകുമ്പോൾ അത് തടയുന്ന കാര്യത്തിൽ പോലീസ് പൂർണ പരാജയം. സിപിഎമ്മിന്റെ നേതൃത്വത്തിലും അക്രമങ്ങൾ വ്യാപകമാകുന്നു. സമാധാനമാഗ്രഹിക്കുന്ന ജനങ്ങളെ മറന്നുകൊണ്ട് സംഘപരിവാറും സിപിഎമ്മും അക്രമങ്ങൾ തുടരുന്നു. ഡിജിപിയുടെ നിർദ്ദേശങ്ങളും നടപ്പിലാകുന്നില്ല. സംസ്ഥാനത്തെ പോലീസ് സേന നോക്കുകുത്തിയായി. സ്ഥിതി ശാന്തമാക്കനല്ല മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലനിർത്താൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. എന്നാൽ പാർട്ടി സെക്രട്ടറിയുടെ നിലയിലേക്ക് അദ്ദേഹം താഴുന്നു. അക്രമങ്ങൾ കാരണം വിനോദ സഞ്ചാരികൾ എത്താത്ത സ്ഥിതിയുണ്ടാകുന്നു. സാധാരണ ജനങ്ങൾക്കാണ് ഇതുകൊണ്ട് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും കേരളം ഭരിക്കുന്ന പാർട്ടിയും ചേർന്ന് സംസ്ഥാനത്തെ കൊലക്കളമാക്കി മാറ്റാൻ ശ്രമിക്കുന്നു. സംഘപരിവാർ ആസുത്രിതമായി കേരളത്തിൽ അക്രമങ്ങൾ അഴിച്ചുവിടുന്നു. അതേതുടർന്ന് സിപിഎമ്മും അക്രമം അഴിച്ചുവിടുന്നു. അക്രമങ്ങൾ അടിച്ചമർത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. പെരാമ്പ്രയിൽ മുസ്ലീം പള്ളി ആക്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. എന്തുസന്ദേശമാണ് സിപിഎം ഇതിലൂടെ നൽകുന്നത്. കേരളത്തിൽ വർഗീയ സംഘർഷങ്ങൾ വളർത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. സർക്കാരിനെ എതിർക്കുന്നവരെ സംഘപരിവാറുകാരാക്കി മാറ്റുന്നു ശബരിമല വിഷയത്തിൽ ഓർഡിനൻസ് അല്ല നിയമനിർമാണമാണ് വേണ്ടത് Content Highlights: Chennitha Critics Pinarayi Vijayan over Sabarimala Issue


from mathrubhumi.latestnews.rssfeed http://bit.ly/2Fbb4GQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages