വിരല്‍ത്തുമ്പില്‍ ലോകത്തെ വട്ടംകറക്കി മാര്‍പാപ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

വിരല്‍ത്തുമ്പില്‍ ലോകത്തെ വട്ടംകറക്കി മാര്‍പാപ്പ

വത്തിക്കാൻ: ചൂണ്ടുവിരൽത്തുമ്പിൽ ഒരു ഫുട്ബോൾ കറക്കി ഇന്റർനെറ്റ് ലോകത്തെ മുഴുവൻ വട്ടം കറക്കിയിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. ആഴ്ചയിലൊരിക്കൽ നടക്കാറുള്ള മാർപാപ്പയുടെ പൊതുജനസമ്പർക്ക പരിപാടിക്കിടെ നടന്ന കൗതുകകരമായ സംഭവത്തിന്റെ തുടർച്ചയായാണ് ഈ വട്ടംകറക്കൽ. ശനിയാഴ്ച ഈ പരിപാടിക്കിടെ ക്യൂബയിൽ നിന്നുള്ള കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു കലാകാരൻ വിരലിന്റെ കറക്കുന്ന പന്തുമായി മാർപാപ്പയ്ക്ക് സമീപത്തെത്തി. മൂന്നു സെക്കന്റോളം പന്ത് കറക്കി മാർപാപ്പയുടെ വിരൽത്തുമ്പിൽ വെച്ചു കൊടുത്തു. മാർപാപ്പ അത് ആസ്വദിക്കുകയും ചെയ്തു. അവിടെയെത്തിയവരെയെല്ലാം ആഹ്ളാദചിത്തരാക്കിയെന്ന് മാത്രമല്ല ഇതിന്റെ ചിത്രങ്ങൾ ഞൊടിയിടയിൽ പ്രചരിക്കുകയും ചെയ്തു. Photo: imgur റെഡിറ്റിന്റെ(Reddit) ശ്രദ്ധയിൽ പെട്ടതോടെ മാർപാപ്പയുടെ ഫുട്ബോളിനൊപ്പമുള്ള ചിത്രത്തിന് പുതിയ മാനം ലഭിച്ചു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങൾ ലോകത്തിനു മുന്നിലെത്തിയത് വിരൽത്തുമ്പിൽ വിവിധ വസ്തുക്കൾ കറക്കുന്ന മാർപാപ്പയുടേതായാണ്. സംഗതി ഓൺലൈനിൽ വൻഹിറ്റായിരിക്കുകയാണ് ഇപ്പോൾ. Photo: imgur Photo: imgur Photo: imgur Content Highlights: The Pope puts the Internet in a spin, Pope Francis, Vatican


from mathrubhumi.latestnews.rssfeed http://bit.ly/2Fbb6OY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages