കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ജനുവരി രണ്ടിന് ശബരിമല കർമസമിതി പ്രവർത്തകർ ആഹ്വാനം ചെയ്ത ഹർത്താലിൽ കോഴിക്കോട് മിഠായി തെരുവിൽ നടന്ന അക്രമ സംഭവങ്ങളിൽ വിശദീകരണവുമായിസിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർരംഗത്തെത്തി.അന്ന് ഡി.വൈ.എസ്.പി പദവിയിലുള്ളഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മിഠായി തെരുവിൽ 40 പോലീസുകാരെ വിന്യസിച്ചിരുന്നുവെന്നും കൃത്യമായ നിർദേശങ്ങൾ നേരിട്ടെത്തി നൽകിയിരുന്നുവെന്നും അദ്ദേഹം മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചതിന്റെ ഭാഗമായാണ് കാര്യങ്ങൾ കൈവിട്ട് പോവാതിരുന്നത്. അല്ലെങ്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും കർമസമിതി പ്രവർത്തകരും തമ്മിൽ മിഠായി തെരുവിന്റെ നടുവിൽ വെച്ച് വലിയ സംഘർഷമുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും പ്രകടനം നടക്കുന്ന സമയത്തുമെല്ലാം സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥരോട് സ്ഥലത്തിന്റൈ സ്കെച്ചും മറ്റ് കാര്യങ്ങളുമെല്ലാം വിശദീകരിച്ച് കൊടുക്കുകയും ചെയ്തതാണ്. മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ല. വലിയ സംഘർഷത്തിലേക്ക് പോവുമായിരുന്ന ഹർത്താൽ ദിനത്തെ ആവുന്ന രീതിയിൽ സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അവിടെയുള്ള പോലീസുകാരുടെ പ്രവർത്തനം കൊണ്ടായിരുന്നുവെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി. ഹർത്താൽ ദിനത്തിൽ മിഠായി തെരുവിൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ പറഞ്ഞപ്പോൾ വാഗ്ദാനം ചെയ്ത സുരക്ഷ നൽകാൻ കഴിഞ്ഞില്ലെന്നും അക്രമം ഉണ്ടാവാൻ കാരണം സിറ്റി പോലീസ് കമ്മീഷണറാണെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു കമ്മീഷണർ. ഉദ്യോഗസ്ഥന് എന്തെങ്കിലും പ്രത്യേക താൽപര്യമുഉള്ളത് കൊണ്ടാവാം ഇങ്ങനെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ തന്നോടെങ്കിലും ചോദിക്കാമായിരുന്നു. ശബരിമലയിലേക്കും കാസർകോടേക്കും പോലീസുകാരെ വലിയ രീതിയിൽ ജോലിക്ക് നിയോഗിക്കേണ്ടി വന്നു. എങ്കിലും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൃത്യമായി പ്രവർത്തിച്ചുവെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി. സ്വന്തം സുരക്ഷയ്ക്ക് സ്ട്രൈക്കിംഗ് ഫോഴ്സിനെ താൻ കൊണ്ടു നടക്കുന്നുവെന്നാണ് മറ്റൊര് ആരോപണം. ഇത് കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ലാത്തത് കൊണ്ട് പറയുന്നതാണ്. സ്ട്രൈക്കിംഗ് ഫോഴ്സ് എന്നത് അടിയന്തര ഘട്ടത്തിൽ പ്രവർത്തിക്കാനുള്ളതാണ്. പ്രളയകാലത്തിലടക്കം സ്ട്രൈക്കിംഗ് ഫോഴ്സുകാർ വഹിച്ച പങ്ക് എല്ലാവർക്കും അറിയാം.തന്റെസുരക്ഷയ്ക്ക് വേണ്ടിമാത്രം ജോലി ചെയ്യുന്നവരല്ല അവർ. അറിവില്ലായ്മകൊണ്ട് എന്തെങ്കിലും പറയുകയെന്നത് ശരിയല്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. Content Highlights:Kozhikode City Police Commissioner Clarify In Critizize Against Him From Police officers
from mathrubhumi.latestnews.rssfeed http://bit.ly/2F9exXl
via
IFTTT
No comments:
Post a Comment