മോദി രാമന്‍, രാഹുലും പ്രിയങ്കയും രാവണനും ശൂര്‍പ്പണഖയുമെന്ന് ബി .ജെ.പി. നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

മോദി രാമന്‍, രാഹുലും പ്രിയങ്കയും രാവണനും ശൂര്‍പ്പണഖയുമെന്ന് ബി .ജെ.പി. നേതാവ്

ന്യൂഡൽഹി; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും സഹോദരി പ്രിയങ്ക ഗാന്ധിയേയും രാവണനും ശൂർപ്പണഖയുമാക്കി ബി.ജെ.പി നേതാവ് സുരേന്ദ്ര സിങ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാമനാണെന്നും ജനാധിപത്യ വിശ്വാസികൾ രാവണനും ശൂർപ്പണഖയ്ക്കുമെതിരെ പോരാടണമെന്നും യു.പിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ കൂടിയായ സുരേന്ദ്ര സിംങ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ രാമനോട് സാദൃശ്യപ്പെടുത്തി പട്നയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്നാണ് പ്രസ്താവനയുമായി സുരേന്ദ്ര സിംങ് രംഗത്തെത്തിയത്.രാവണൻ ശൂർപ്പണഖയെ ആദ്യം രാമന്റെയടുത്ത് അയച്ചത് പോലെയാണ് രാഹുൽഗാന്ധി പ്രിയങ്കയെ യു.പിയിലേക്ക് അയച്ചത്. ഇത് തിരിച്ചറിയണമെന്നും സുരേന്ദ്ര സിങ് ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണ ചക്രം എങ്ങോട്ട് തിരിക്കണം എന്ന് തീരുമാനിക്കുന്നത് യു.പിയിലെ സീറ്റുകളായിരിക്കും. ഇത് മുന്നിൽ കണ്ട് പ്രിയങ്ക ഗാന്ധിയെ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായും നിയമിച്ചിരുന്നു. ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്ന ചർച്ച നടക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും അധിക്ഷേപിച്ച് കൊണ്ട് സുരേന്ദ്ര സിംങ് രംഗത്തെത്തിയത്. Content Highlights:PM Modi is Ram, Rahul Gandhi Raavan, Priyanka Gandhi Surpanakha Says UP BJP MLA


from mathrubhumi.latestnews.rssfeed http://bit.ly/2RqnWes
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages