മറന്നുവെച്ച പാസ്‌പോര്‍ട്ടുമായി യാത്രക്കാരനെ തേടി കെ എസ് ആര്‍ ടി സി വിമാനത്താവളത്തിലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

മറന്നുവെച്ച പാസ്‌പോര്‍ട്ടുമായി യാത്രക്കാരനെ തേടി കെ എസ് ആര്‍ ടി സി വിമാനത്താവളത്തിലെത്തി

യാത്രക്കാരൻ ബസ്സിനുള്ളിൽ മറന്നുവെച്ച പാസ്പോർട്ടും വിസയും വിമാനത്താവളത്തിലെത്തി തിരിച്ചു കൊടുക്കാൻ വലിയമനസ്സ് കാണിച്ച കെ എസ് ആർ ടി സി ഡ്രൈവറെയും കണ്ടക്ടറെയും അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. ആ ബസ്സിലെ യാത്രക്കാരനായിരുന്ന അനീഷ് അഷ്റഫാണ് കെ എസ് ആർ ടി സിയിലെ ഹീറോസ്..സല്യൂട്ട് എന്ന തലക്കെട്ടിൽ സംഭവത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. ജനുവരി ആറാംതിയതി ഞായറാഴ്ചയായിരുന്നു സംഭവം. ഗൾഫിലേക്ക് പോകുകയായിരുന്ന മൊയ്തീൻ എന്നയാളാണ് ബസ്സിൽയാത്രാരേഖകൾ മറന്നുവെച്ചത്. ഇക്കാര്യം അറിയാതെ മൊയ്തീൻ എയർപോർട്ടിൽ ഇറങ്ങുകയും ചെയ്തു. ബസ് കുറച്ചുദൂരം മുന്നോട്ടുപോയപ്പോഴാണ് മൊയ്തീന്റെ പാസ്പോർട്ടും വിസയും ഉൾപ്പെടെയുള്ള യാത്രാരേഖകൾ അടങ്ങിയ കിറ്റ് ബസിനുള്ളിൽ നിന്ന് ലഭിക്കുന്നത്. ബസ് കാത്തുനിൽക്കുമെങ്കിൽ താൻ കൊണ്ടുപോയി കൊടുക്കാമെന്ന് പറഞ്ഞതായും അനീഷ് കുറിപ്പിൽ വ്യക്തമാക്കുന്നു. തുടർന്ന് യാത്രക്കാരുമായുള്ള ചർച്ചയ്ക്കു ശേഷം ബസ് വിമാനത്താവളത്തിലേക്ക് പോകാൻ തീരുമാനിച്ചു. വിമാനത്താവളത്തിലെത്തിയ ശേഷം അനീഷും വേറെ ഒന്നു രണ്ടു യാത്രക്കാർ പുറത്തിറങ്ങി അന്വേഷിക്കുകയും മൊയ്തീനെ കണ്ടെത്തി പാസ്പോർട്ടും രേഖകളും കൈമാറുകയും ചെയ്യുകയായിരുന്നു അനീഷ് കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെ- ഈ ബസ്സിലെ ഡ്രൈവർ കൃഷ്ണദാസിനെയും കണ്ടക്ടർ നിസാർ നിലമ്പൂരിനെയും മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങൾക്കൊരു... ബിഗ് സല്യൂട്ട്.. സംഭവത്തെ കുറിച്ചുള്ള അനീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.... കെ എസ് ആർ ടി സി യിലെ ഹീറോസ്... സല്യൂട്ട് (6/01 /2019 രാത്രി 11 മണി ആയിക്കാണും)ഇന്നലെ പോസിറ്റീവ് കമ്യൂണിന്റെ ഗ്രാജ്യൂവേഷൻ സെറിമണിയിൽ രവീന്ദ്രൻ സാറിൽനിന്നും സർട്ടിഫിക്കറ്റും വാങ്ങി PC TOTS ന്റ ഒരു ട്രെയിനറായതിന്റെ സന്തോഷത്തിൽ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാൻ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാർ നിറയെ ഉണ്ടായിരുന്നു ബസിൽ. ബസ് നെടുമ്പാശേരി എയർപോർട്ടിൽ എത്തി ഗൾഫ് യാത്രയ്ക്കുള്ളവർ എയർപോർട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോൾ കണ്ടക്ടർ നിസാർ സാറിനോട് എന്റെ മൊബൈൽ ചാർജ് ചെയ്യണമെന്ന് പറഞ്ഞു. പുള്ളി ചാർജ് ചെയ്യാൻ സ്ഥലം കാണിച്ചപ്പോൾ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരിൽ ഒരാൾ കിറ്റ് തുറന്നു നോക്കി. കുടുംബം പുലർത്താൻ ഗൾഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്തീൻ എന്നയാളുടെ പാസ്പോർട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത്.. ബസ് സൈഡൊതുക്കി. മൊയ്തീന്റെ ഫോൺ നമ്പർ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കിൽ ഞാൻ എയർപോർട്ടിൽ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസിൽ ചർച്ചയായിരുന്നു. ബസിന്റെ സാരഥി കൃഷ്ണദാസും കണ്ടക്ടർ നിസാർ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയർപോർട്ട് ലക്ഷ്യം വെച്ചു നീങ്ങി. എയർ പോർട്ടിലെത്തി ബസ് ഹോണടി തുടങ്ങി. ഞാനുൾപ്പെടെ രണ്ട് മൂന്ന് യാത്രക്കാർ പുറത്തിറങ്ങി അന്വേഷിച്ചു കുറച്ചു സമയത്തിനുള്ളിൽ മൊയ്തീനെ കണ്ടു പാസ്പോർട്ടും രേഖകളും കൈമാറി. അയാൾക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും....ഈ ബസിലെ ഡ്രൈവർ കൃഷ്ണദാസിനെയും കണ്ടക്ടർ നിസാർ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങൾക്കൊരു... ബിഗ് സല്യൂട്ട്.. content highlights:ksrtc bus goes to airport for returning passport and visa of passenger, good news


from mathrubhumi.latestnews.rssfeed http://bit.ly/2RobpNT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages