ഷിംല: കേരളം-ഹിമാചൽ പ്രദേശ് രഞ്ജി ട്രോഫി ക്രിക്കറ്റ്ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ 297 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ്. വിജയത്തിലേക്ക് കേരളത്തിന് ഇനി 99 റൺസ് കൂടി മതി. 92 റൺസുമായി വിനൂപ് മനോഹരനും 57 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. പി. രാഹുൽ (14), സിജോമോൻ ജോസഫ് (23) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സഞ്ജു സാംസൺ, വി.എ ജഗദീഷ്, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ ബാറ്റിങ്ങിന് ഇറങ്ങാനിരിക്കെ വിജയ പ്രതീക്ഷയിലാണ് കേരളം. 297 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം തുടക്കം മുതൽ ആക്രമിക്കുകയായിരുന്നു. വിക്കറ്റുകൾ നഷ്ടമായെങ്കിലും വിനൂപും സച്ചിനും റൺനിരക്ക് താഴാതെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോവുകയാണ്. രഞ്ജി സീസണിൽ കേരളത്തിന്റെ അവസാന മത്സരമാണിത്. നോക്കൗട്ടിൽ കടക്കണമെങ്കിൽ കേരളത്തിന് വലിയ മാർജിനിലുള്ള ജയം അനിവാര്യമാണ്. നേരത്തെ ആദ്യ ഇന്നിങ്സ് ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തിയിരുന്നു. ഹിമാചലിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 297-ന് എതിരേ ആറു വിക്കറ്റിന് 268 റൺസെന്ന നിലയിൽ നിന്ന് ഒന്നാം ഇന്നിങ്സിൽ കേരളം 286 റൺസിന് ഓൾഔട്ടായിരുന്നു. 18 റൺസിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത്. Content Highlights:ranji trophy Kerala hopes victory match into a thriller finish
from mathrubhumi.latestnews.rssfeed http://bit.ly/2AGWx2x
via
IFTTT
No comments:
Post a Comment