കോഴിക്കോട്: ഐ എസ് ആർ ഒ ചാരക്കേസിൽ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസൻ. നമ്പി നാരായണന് നൽകിയതു പോലെ നഷ്ടപരിഹാരം തനിക്കും വേണം. ഇതിനായി കോടതിയെ സമീപിക്കും. ചാരക്കേസു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ഫൗസിയ ഹസൻ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിവാദമായ ഐ എസ് ആർ ഒ ചാരക്കേസിൽ മറിയം റഷീദയ്ക്കൊപ്പം ചാരവനിതയായി ചിത്രീകരിക്കപ്പെട്ടയാളാണ് ഫൗസിയ. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ നമ്പി നാരായണനു ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരം വേണമെന്നാണ് ഫൗസിയയുടെ ആവശ്യം. കേരളാ പോലീസിന്റേത് ഉൾപ്പെടെ ഭീകരമായ ചോദ്യം ചെയ്യലിന് താൻ വിധേയയായെന്നും അവർ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഫൗസിയ ചുമതലപ്പെടുത്തിയിട്ടുണ്ട്. content highlights:Fousiya hasan demands compensation in connection with isro espionage case
from mathrubhumi.latestnews.rssfeed http://bit.ly/2Fl8gqJ
via
IFTTT
No comments:
Post a Comment