ന്യൂഡൽഹി: ഇത്തവണ മുതൽ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ പൈതൺ, സി പ്ലസ് പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകൾ കൂടി ഉൾപ്പെടുത്താനൊരുങ്ങി സി.ബി.എസ്.ഇ. വിദ്യാർഥികൾക്ക് ഇവയിൽ താത്പര്യമുള്ള ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം ഉത്തരമെഴുതിയാൽ മതിയെന്ന് സി.ബി.എസ്.ഇ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ ഏപ്രിൽ മൂന്ന് വരെയാണ് ഇത്തവണത്തെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 28നാണ് കമ്പ്യൂട്ടർ സയൻസ് പരീക്ഷ. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് എല്ലാ പരീക്ഷകളും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:www.cbse.nic.in Content Highlights:CBSE to introduce Python, C++ in Class 12 Computer Science paper
from mathrubhumi.latestnews.rssfeed http://bit.ly/2CgsNK2
via
IFTTT
No comments:
Post a Comment