കോട്ടയം : ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയ ആന്ധ്രാ സ്വദേശിനികളായ നാലു യുവതികള്‍ എരുമേലിലേയ്ക്ക് പോയി. ഇവിടെ നിന്നും പമ്പയില്‍ എത്താനാണ് ഇവരുടെ ശ്രമം. ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇവരില്‍ മൂന്നുപേര്‍ക്ക് ഇരുമുടിക്കെട്ടുമുണ്ട്. പുലര്‍ച്ചെയാകും ഇവര്‍ മലകയറുകയെന്നാണ് റിപ്പോര്‍ട്ട്.
ചാത്തന്നൂര്‍ സ്വദേശിനിയും കേരള ദലിത് ഫെഡറേഷന്‍ നേതാവുമായ മഞ്ജു എന്ന യുവതി കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, ഇവര്‍ വേഷപ്രച്ഛന്നയായാണ് ദര്‍ശനം നടത്തിയതെന്ന ആരോപണവും ശക്തമായിരുന്നു. എന്നാല്‍ താന്‍ വേഷം മാറിയല്ല ദര്‍ശനം നടത്തിയതെന്നും ഭസ്മം തലയില്‍ കൂടി ഇട്ടത് വിശ്വാസത്തിന്റെ ഭാഗമായാണെന്നും മഞ്ജു പറഞ്ഞിരുന്നു.
എന്തായാലും യുവതികള്‍ എത്തുന്നതിന്റെ മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയിലാണ്.
from mangalam.com http://bit.ly/2RN5qBC
via IFTTT
No comments:
Post a Comment