കുട്ടികളോട് സെക്‌സ് ചാറ്റിന് 500, സെക്‌സിന് 5000, പണം കൊയ്യുന്നത് ഇടനിലക്കാര്‍; നീക്കങ്ങള്‍ വാട്‌സ് ആപ്പിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

കുട്ടികളോട് സെക്‌സ് ചാറ്റിന് 500, സെക്‌സിന് 5000, പണം കൊയ്യുന്നത് ഇടനിലക്കാര്‍; നീക്കങ്ങള്‍ വാട്‌സ് ആപ്പിലൂടെ

'ടെക് ക്രഞ്ച്' പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ഇസ്രയേലില്‍ നിന്നുള്ള രണ്ട് എന്‍ജിഒകള്‍ വാട്‌സാപില്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ചിത്രങ്ങളും വിഡിയോയും (child sexual abuse material (CSAM), commercial sexual exploitation of children (CSEoC) ഉള്ള ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യാന്‍ സഹായിക്കുന്ന തേഡ് പാര്‍ട്ടി ആപ്പുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അത്തരം അഞ്ച് ആപ്പുകളെങ്കിലും നീക്കം ചെയ്തായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇതിലെ സത്യം കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിച്ച ഇന്ത്യന്‍ ഗവേഷകന്‍ നിതീഷ് ചന്ദന്‍ (Nitish Chandan) കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പല രാജ്യങ്ങളിലും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യയില്‍ ഇത്തരം ദൃശ്യങ്ങള്‍ ഫോണിലോ കംപ്യൂട്ടറിലോ സൂക്ഷിക്കുന്നതോ, കാണുന്നതോ പോലും കുറ്റകരമാണ്. എന്നാല്‍ നീക്കം ചെയ്തുവെന്നു പറഞ്ഞ ആപ്പുകളുടെ എപികെ ഫയലുകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോഴും ലഭ്യമാണെന്ന് നിതീഷ് ചന്ദന്‍ പറയുന്നു. കൂടാതെ ഇത്തരം ആപ്പുകള്‍ നിലനിന്നു പോകുന്നത് ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പരസ്യ നെറ്റ്വര്‍ക്കുകില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്. ഗൂഗിളും ഫെയ്‌സ്ബുക്കുമോ വാട്‌സാപിന്റെ മോഡറേറ്റര്‍മാരോ ഇത്തരം ഗ്രൂപ്പുകളെ ഫ്ലാഗ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കുട്ടികളുമായി 10 മിനിറ്റ് അശ്ലീല വിഡിയോ ചാറ്റ് നടത്തുന്നതിന് 500 രൂപയും ലൈംഗികമായി ബന്ധപ്പെടുന്നതിന് 5,000 രൂപയുമാണ് വാട്സാപ് ഗ്രൂപ് വഴിയുള്ള ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാട്‌സാപ് ഗ്രൂപ്പുകളില്‍ ആര്‍ക്കും അംഗത്വമെടുക്കാം. എന്നാല്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഡാര്‍ക്വെബിലെ ഗ്രൂപ്പുകളില്‍ പോലും ആളുകളെ വ്യക്തമായി അറിഞ്ഞ ശേഷം മാത്രമായിരിക്കും അംഗങ്ങളാക്കുക. ഈ ഗ്രൂപ്പുകള്‍ അമേരിക്കന്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഹോസ്റ്റു ചെയ്തിരിക്കുന്നത്. എന്നാല്‍, വിവരണങ്ങള്‍ മുഴുവനും ഹിന്ദിയിലാണ്. അംഗങ്ങളില്‍ ഒരു നല്ല ശതമാനവും ഇന്ത്യക്കാരുമാണ്. അവരുടെ പ്രൊഫൈല്‍ ചിത്രങ്ങളും യഥാര്‍ഥമായിരിക്കാമെന്നാണ് നിതീഷ് പറയുന്നത്. ശരിക്കുള്ള പേരുകളുമാകാം ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്നു സംഘടിപ്പിച്ച വെര്‍ച്വല്‍ നമ്പറുപയോഗിച്ച് ഇന്ത്യന്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരിക്കുകയാകാമെന്ന് അദ്ദേഹം സംശയിക്കുന്നു. ഇത്തരം ഗ്രൂപ്പുകളില്‍ ഇന്ത്യക്കാരെ കൂടാതെ പാക്കിസ്ഥാന്‍കാരും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരും അമേരിക്കക്കാരുമാണ് കൂടുതലായി ഉള്ളതെന്നും അദ്ദേഹം പറയുന്നു.

കൂട്ടായ ഒരു നീക്കത്തിലൂടെ മാത്രമെ ഇത്തരം ഗ്രൂപ്പുകളെ നിയമത്തിനു കീഴെ കൊണ്ടുവരാനാകൂവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇതില്‍ പല ഗ്രൂപ്പുകളും അമേരിക്കയുടെ നിയമപരിധിയില്‍ വരുന്നവയാണെന്നാണ് ഭാവിക്കുന്നത്. അവരുടെ കാര്യത്തില്‍ ഇടപെടുന്നതിന് ഇന്ത്യന്‍ നിയമപാലകര്‍ക്ക് പരിമിതകള്‍ ഉണ്ടാകാം. എന്നാല്‍ ഇത്തരം പല ഗ്രൂപ്പുകളിലെയും വിവരണങ്ങള്‍ പൂര്‍ണ്ണമായും ഹിന്ദിയിലായതിനാലും നിരവധി ഇന്ത്യന്‍ അംഗമുള്ളതിനാലും ഇവ വിപിഎന്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നു തന്നെ നിയന്ത്രിക്കുന്നവയുമാകാമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ നിയമപാലകര്‍ക്കും ആഭ്യന്തര വകുപ്പിനും അയച്ചിട്ടുണ്ട്. നടപടികള്‍ സ്വീകരിക്കാമെന്ന മറുപടിയും ലഭിച്ചുവെന്ന് നിതീഷ് പറഞ്ഞു.



from mangalam.com http://bit.ly/2D3Tp28
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages