ന്യൂഡല്‍ഹി: 'ബഹന്‍ജി' മായാവതി ഉപേക്ഷിച്ചപ്പോള്‍ 'ദീദി' മമതബാനര്‍ജിയ്ക്ക് പിന്നാലെയായി രാഹുലിനെ പരിഹസിച്ച് ബിജെപി. ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുലിനെ പരിഹസിച്ച് രംഗത്ത് വന്നത് ബിജെപി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ്. ബിജെപിയ്‌ക്കെതിരേ ഒറ്റയ്ക്ക് പോരാടാന്‍ ശേഷിയില്ലാത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെയെല്ലാം ഈ റാലിയില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നതായും സ്മൃതി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ശക്തി കാണാന്‍ കഴിയുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ പരിപാടിയെ പിന്തുണച്ച് രാഹുല്‍ കത്ത് നല്‍കിയല്ലോ എന്ന ചോദ്യത്തിനാണ് സഹോദരി തള്ളിയപ്പോള്‍ അയാള്‍ സ്വാഭാവികമായും ചേച്ചിയെ കുറിച്ച് ഓര്‍ത്തു എന്നായിരുന്നു സ്മൃതിയുടെ പരിഹാസം. യുപിഎയിലെ എസ്പി, ബിഎസ്പി കൂട്ടുകെട്ട് കോണ്‍ഗ്രസിനെ തള്ളിയുള്ളതാണെന്നും പറഞ്ഞു. രാജ്യത്തെ ശക്തിയേറിയ സര്‍ക്കാരാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ വന്നതെന്നും അത് തന്നെ ജനങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്നും സ്മൃതി പ്രതികരിച്ചു.
തങ്ങള്‍ക്ക് തനിച്ച്് പേരാടാന്‍ കഴിയില്ലെന്ന് നിരന്തരം പറയുന്നതിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ പരാജയത്തെ തുറന്നു കാട്ടുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു. കൊല്‍ക്കത്തയില്‍ ശനിയാഴ്ച നടക്കുന്ന റാലിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. പകരം മല്ലികാര്‍ജ്ജുന ഖാര്‍ഗേയാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. കാവിപ്പടയുടെ തെറ്റായ ഭരണത്തിനെതിരേ എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷത്തെ 20 പാര്‍ട്ടികളാണ് റാലിയില്‍ ഒരുമിക്കുന്നത്.
from mangalam.com http://bit.ly/2RFTPoJ
via IFTTT
No comments:
Post a Comment