അന്ന് അവള്‍ ഗ്രൂപ്പ് ഫോട്ടോയിലെ ഒരാള്‍ മാത്രം; ഇന്ന് ജീവിത സഖി; വേറിട്ട ടെന്‍ ഇയര്‍ ചലഞ്ച്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

അന്ന് അവള്‍ ഗ്രൂപ്പ് ഫോട്ടോയിലെ ഒരാള്‍ മാത്രം; ഇന്ന് ജീവിത സഖി; വേറിട്ട ടെന്‍ ഇയര്‍ ചലഞ്ച്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ 10ഇയര്‍ ചലഞ്ചിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന ആവേശത്തിലാണ് ഏവരും. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഈ ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. കൗതുകമുണര്‍ത്തുന്ന നിരവധി ചിത്രങ്ങളാണ് ഓരോരുത്തരും പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഈ ചലഞ്ചിന്റെ ഭാഗമായി ഒരു യുവാവ് പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലാകുന്നത്.

ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയില്‍ ഒപ്പം നിന്ന പെണ്‍കുട്ടിയെ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിത സഖിയാക്കിയ രസകരമായ ഫോട്ടോയാണ് അരുണ്‍ കുമാര്‍ ആര്‍ എന്ന യുവാവ് ചിത്രം പോസ്റ്റ് ചെയ്ത് പങ്കുവയ്ക്കുന്നത്. കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെ ഈ ചലഞ്ച് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്തായാലും '10 ഇയര്‍ ചലഞ്ചുകളുടെ' കൂട്ടത്തില്‍ വ്യത്യസ്തത തീര്‍ക്കുകയാണ് ഈ വെറൈറ്റി ചലഞ്ച്. ശ്രുതി ഹാസന്‍, റീസ് വിതര്‍സ്പൂണ്‍, പദ്മ ലക്ഷ്മി, ചാനല്‍ അവതാരക എലന്‍, നിക്കി മിനാജ്, സാമുവല്‍ എല്‍ ജാക്സണ്‍ തുടങ്ങി നിരവധി പേര്‍ ഇതിനോടകം തന്നെ ഈ ജനപ്രിയ ചലഞ്ചിന്റെ ഭാഗമായി കഴിഞ്ഞു.



from mangalam.com http://bit.ly/2DkOaLJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages