തിരുവനന്തപുരം: ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മന്ത്രിക്ക് താൻ രാജാവാണെന്നു തോന്നുന്ന അനർഥമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ചടങ്ങിന്റെ അധ്യക്ഷപ്രസംഗം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിലെ ലോകനാർക്കാവിൽ തന്ത്രിയെ കടത്തനാട് രാജാവ് പുറത്താക്കിയെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസംഗിച്ചതിനെ പരാമർശിച്ചായിരുന്നു ചിദാനന്ദപുരിയുടെ വിമർശനം. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയിട്ടില്ലെന്നും മേൽശാന്തിയെയാണ് പുറത്താക്കിയതെന്നും ചിദാനന്ദപുരി പറഞ്ഞു. ഹൈന്ദവജാഗരണത്തിന് അവസരമൊരുക്കിയതിൽ മുഖ്യമന്ത്രിയോട് കൃതജ്ഞതയുണ്ടെന്നും ചിദാന്ദപുരി കൂട്ടിച്ചേർത്തു. മന്ത്രിമാരായ എം എം മണിയെയും ജി സുധാകരനെയും പ്രസംഗത്തിൽ ചിദാനന്ദപുരി വിമർശിച്ചു. content highlights:swami chidanandapuri criticises chief minister pinarayi vijayan, sabarimala karma samiti, ayyappa bhaktha sangamam
from mathrubhumi.latestnews.rssfeed http://bit.ly/2sEVgEA
via
IFTTT
No comments:
Post a Comment