തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്ത സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംഗമം നടന്നത്. ശംഖുമുഴക്കിയാണ് അമൃതാനന്ദമയിയെ വേദിയിലേക്ക് ആനയിച്ചത്. ശബരിമല കര്‍മ്മ സമിതിയുടെ പ്രവര്‍ത്തകരും അയ്യപ്പ വിശ്വാസികളുമായി പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അവ സംരക്ഷിക്കപ്പെടണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അമൃതാനന്ദമയി പറഞ്ഞു. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളും ക്ഷേത്ര സങ്കല്‍പ്പങ്ങളുമുണ്ട്, അത് അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്ര ആചാരങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പരമ്പരാഗത ആചാരങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രതികൂല ഫലമുണ്ടാകുമെന്നും ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.
മ്യുസിയം, പി.എംജി എന്നിവടങ്ങളില്‍ നിന്ന് ആരംഭിച്ച നാപജപഘോഷയാത്ര പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചതോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരാണ് അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്തത്. കുളത്തൂര്‍ അദൈ്വാതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. കര്‍മ്മ സമിതി നേതാവ് ടി.പി സെന്‍കുമാര്‍, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല എന്നിവര്‍ സംസാരിച്ചു.
from mangalam.com http://bit.ly/2FOczLA
via IFTTT
No comments:
Post a Comment