അവസരം പാഴാക്കരുത്; വനിതാ മതിലോ അയ്യപ്പജ്യോതിയോ വലുതെന്ന് വിശ്വാസികള്‍ 2019ല്‍ തെളിയിക്കണമെന്ന് സെന്‍കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

അവസരം പാഴാക്കരുത്; വനിതാ മതിലോ അയ്യപ്പജ്യോതിയോ വലുതെന്ന് വിശ്വാസികള്‍ 2019ല്‍ തെളിയിക്കണമെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പ ഭക്ത സംഗമത്തില്‍ ഭരണഘടന തിരുത്തണമെന്ന പരോക്ഷ ആവശ്യവുമായി മുന്‍ ഡി.ജി.പിയും ശബരിമല കര്‍മ്മ സമിതി നേതാവുമായ ടി.പി സെന്‍കുമാര്‍. ന്യുനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഭൂരിപക്ഷത്തിനും ഉണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്താല്‍ ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ന്യൂനപക്ഷ ജനസംഖ്യ ഒന്‍പത് ശതമാനത്തില്‍ നിന്ന് 21 ശതമാനമായി കുറഞ്ഞുവെന്ന പരിഹാസവും സെന്‍കുമാര്‍ നടത്തി.

സനാതന ധര്‍മ്മം സംരക്ഷിക്കാനുള്ള അവസാന അവസരമായി എന്ന അറിവിന്റെ അവതാരമാണ് ശബരിമല പ്രശ്‌നം. ധര്‍മ്മ പുനസ്ഥാപനം നടത്തേണ്ട സമയം അതിക്രമിച്ചു. നിസംഗരായിരുന്നാല്‍ ബോംബുകളും ആയുധങ്ങളും നമ്മെ ഇല്ലാതാക്കും. ഉയര്‍ന്ന തലത്തില്‍ ഇരുന്ന ബ്രാഹ്മണനെ ദളിതരേക്കാള്‍ താഴ്ന്ന സാമ്പത്തിക നിലയില്‍ എത്തിക്കുന്ന സോഷ്യലിസമാണ് കേരളത്തില്‍ ജനാധിപത്യ സര്‍ക്കാരുകള്‍ വന്നിട്ട് നടപ്പിലാക്കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.

വിശ്വാസിയായ ആചാരം അനുഷ്ഠിച്ച ഒരു യുവതി പോലും ശബരിമലയില്‍ വന്നിട്ടില്ലെന്ന് സെന്‍കുമാര്‍ അവകാശപ്പെട്ടു. സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ തകര്‍ന്നുവീണുവെന്നും സെന്‍കുമാര്‍ പറഞ്ഞു. വനിതാ മതിലാണോ അയ്യപ്പജ്യോതിയാണോ വലുതെന്ന് വിശ്വാസികള്‍ 2019ല്‍ തെളിയിക്കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടു. ഈ അവസരം പാഴാക്കരുത്. സര്‍ക്കാരിന് 51നോട് പ്രത്യേക മമതയുള്ളതിനാലാണ് 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന കള്ള റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.



from mangalam.com http://bit.ly/2sBlg3O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages