ഇപ്പോള്‍ വിരമിക്കാനില്ല, അനുകൂല സാഹചര്യമെങ്കില്‍ എട്ടു വര്‍ഷം കൂടി കളി തുടരും: കോഹ്‌ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

ഇപ്പോള്‍ വിരമിക്കാനില്ല, അനുകൂല സാഹചര്യമെങ്കില്‍ എട്ടു വര്‍ഷം കൂടി കളി തുടരും: കോഹ്‌ലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ക്രിക്കറ്റ് ലോകത്ത് ചുവടു വച്ചതു മുതല്‍ ഏതൊരു ഫോര്‍മാറ്റിലും വളരെയേറെ നേട്ടങ്ങളാണുണ്ടായത്. 2019ന്റെ തുടക്കം തന്നെ കോഹ്‌ലിക്ക് ഒട്ടും മറക്കാന്‍ പറ്റാത്ത നേട്ടങ്ങളാണ് കൈവന്നത്. ആദ്യ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയന്‍ മണ്ണില്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍, ഏകദിന പരമ്പരകളില്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ ക്യാപ്റ്റന്‍ എന്നീ ബഹുമതികളാണ് കോഹ്‌ലിയെ തേടിയെത്തിയത്. നേട്ടങ്ങള്‍ വാരിക്കൂട്ടി ഇന്ത്യയുടെയും ലോക രാജ്യങ്ങളുടെയും മനംകവര്‍ന്ന് നില്‍ക്കുമ്പോഴും കോഹ്‌ലിയെ വേട്ടയാടുന്നത് വിരമിക്കലിന്റെ ഗോസിപ്പുകളാണ്.

എന്നാല്‍ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് കോഹ്‌ലി. തനിക്ക് അനുകൂലമായ സാഹചര്യമാണ് ഇനിയും ക്രിക്കറ്റ് ലോകത്തെങ്കില്‍ ഇതുപോലെ തന്നെ വീണ്ടും എട്ടുവര്‍ഷം കൂടി തുടരുമെന്നാണ് കോഹ്‌ലി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ വിരമിക്കാനുള്ള സമയമായിട്ടില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

മറ്റെന്തിനേക്കാളും തനിക്ക് വിലപ്പെട്ടത് കുടുംബ ജീവിതമാണെന്നും അതുകൊണ്ടു തന്നെ തന്റെ കുടുംബത്തെ മറന്ന് ഒന്നും ചിന്തിക്കാന്‍ പോലും തനിക്കാവില്ലെന്ന് താരം പറഞ്ഞു. അതിനാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ പിന്നെ ഒരു രീതിയിലും താരം ഒരു ഫോര്‍മാറ്റില്‍ പോലും ക്രിക്ക്റ്റ് ലോകത്ത് പ്രത്യക്ഷപ്പെടില്ല എന്നും പറഞ്ഞു. വിരമിച്ച് കഴിഞ്ഞാല്‍ മുഴുവന്‍ സമയം കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ മാത്രമേ വിനിയോഗിക്കു എന്നും താരം വ്യക്തമാക്കി.

എല്ലാക്കാലവും ക്രിക്കറ്റില്‍ തുടരാന്‍ കഴിയില്ലായെന്നു നല്ല ബോധ്യമുണ്ടെന്ന് കോഹ്‌ലി പറഞ്ഞു. ഇത്രയേറെ നേട്ടങ്ങള്‍ തനിക്കു നേടിത്തന്നത് ക്രിക്കറ്റാണ്, എന്നാലും തനിക്കെന്നും ഏറ്റവും കൂടുതല്‍ കടപ്പാട് തന്റെ കുടുംബത്തോടും അനുഷ്‌കയോടുമാണെന്നും താരം പറഞ്ഞു.



from mangalam.com http://bit.ly/2DoBfbX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages