ശബരിമല യുവതീ പ്രവേശനത്തില്‍ പ്രത്യേക അജന്‍ഡയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രത്യേക അജന്‍ഡയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയിൽ യുവതികൾ പ്രവേശിച്ച സംഭവത്തിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി. ബിന്ദുവും കനകദുർഗയും ശബരിമലയിൽ വന്നത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സർക്കാരിന് പ്രത്യേക അജൻഡയില്ലെന്ന് സർക്കാർ സത്യവാങ് മൂലത്തിൽ പറയുന്നു. സർക്കാരിന് പ്രത്യേക അജൻഡയുണ്ടെന്ന് ഒരു രാഷ്ട്രീയപാർട്ടി പ്രചരിപ്പിക്കുന്നതാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ശബരിമലയിലെത്തുന്നവരുടെ വിശ്വാസം പരിശോധിക്കാൻ മാർഗമില്ലെന്നും അതേ പോലെ സ്ത്രീകളുടെ വിശ്വാസം പരിശോധിക്കണമെന്നത് വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന്സർക്കാർ വ്യക്തമാക്കി. ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയതിനെ കുറിച്ച് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയായാണ് സർക്കാർ ഇപ്പോൾ സത്യവാങ് മൂലം നൽകിയത്. Content Highlights: Govt produces affidavit before HC in connection with young women entry, Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2SVADQb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages