അലോക് വര്‍മ്മക്കെതിരായ സിവിസി റിപ്പോര്‍ട്ട് പുറത്തുവിടണം- ഖാര്‍ഗെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

അലോക് വര്‍മ്മക്കെതിരായ സിവിസി റിപ്പോര്‍ട്ട് പുറത്തുവിടണം- ഖാര്‍ഗെ

ന്യൂഡൽഹി: അലോക് വർമ്മയെ സി.ബി.ഐ. ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തീരുമാനമെടുത്ത ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിട്സും പുറത്താക്കാൻ ആധാരമായ സിവിസി റിപ്പോർട്ടും പരസ്യപ്പെടുത്തണമെന്ന് മല്ലികാർജുൻ ഖാർഗെ. അലോക് വർമ്മക്കെതിരായ സി.വി.സി. റിപ്പോർട്ടും യോഗത്തിലെ മിനുട്സും തയ്യാറാക്കി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. അലോക് വർമ്മയെ പുറത്താക്കാൻ തീരുമാനിച്ച ഉന്നതാധികാര സമിതിയിൽ മല്ലികാർജുൻ ഖാർഗെയും അംഗമായിരുന്നു. എന്നാൽ അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കംചെയ്യാനുള്ള തീരുമാനത്തെ ഖാർഗെശക്തമായി എതിർത്തിരുന്നു. തുടർന്ന് ഖാർഗെയുടെ എതിർപ്പ് രേഖപ്പെടുത്തിയാണ് സമിതി യോഗത്തിൽ അലോക് വർമ്മയെ പുറത്താക്കാൻ തീരുമാനമെടുത്തത്. സമിതിയിലെ മറ്റ് അംഗങ്ങളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജസ്റ്റിസ് എ.കെ. സിക്രിയും അലോക് വർമ്മയെ പുറത്താക്കണമെന്ന് തീരുമാനമെടുത്തപ്പോൾ മല്ലികാർജുൻ ഖാർഗെ മാത്രം വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസ് എ.കെ. പട്നായിക് തയ്യാറാക്കിയ സി.വി.സി. റിപ്പോർട്ടിൽ അലോക് വർമ്മക്കെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്നായിരുന്നു ഖാർഗെയുടെ അവകാശവാദം. എന്നാൽ ഇത് വകവെയ്ക്കാതെയാണ് അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ ഉന്നതാധികാരസമിതി തീരുമാനിച്ചത്. സമിതിയുടെ തീരുമാനത്തിനെതിരേ ജസ്റ്റിസ് എ.കെ. പട്നായിക്കും നേരത്തെ രംഗത്തെത്തിയിരുന്നു. Content Highlights:CVC report on Alok Verma, minutes of panel meet public-kharge


from mathrubhumi.latestnews.rssfeed http://bit.ly/2Hg011I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages