തിരുവനന്തപുരം: ഹൈവേ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശി ബിനുവാണ് പ്രത്യേക അന്വേഷണ സംഘത്തിന്റൈ പിടിയിലായത്.
രാത്രി കാലങ്ങളില്‍ ഹൈവേയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതായിരുന്നു പ്രതിയുടെ രീതി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനെത്തുന്ന ലോറികളില്‍ നിന്നാണ് ഇയാള്‍ സ്ഥിരമായി മോഷണം നടത്തിയിരുന്നത്. ഹൈവേയില്‍ വാഹനം ഒതുക്കിയിട്ട് ഡ്രൈവര്‍മാര്‍ ഉറങ്ങുമ്പോള്‍ പിക്കപ്പ് വാനില്‍ പിന്തുടര്‍ന്നെത്തിയാണ് മോഷണം. പരാതികള്‍ കൂടിയതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്.
പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തമിഴ്‌നാട് സ്വദേശിയായ സൂര്യ പ്രകാശിന്റെ വാഹനത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ ഇയാള്‍ കവര്‍ന്നിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒരാള്‍ വാഹനത്തിനടുത്ത് വരുന്നതും പരിസരം നിരീക്ഷിച്ച ശേഷം വാഹനത്തില്‍ നിന്നും ഒരു പൊതിയെടുത്ത് പിക്കപ്പ് വാനില്‍ കയറിപ്പോകുന്നതും വ്യക്തമായിരുന്നു. ഇത് ബിനുവാണെന്ന് സ്ഥിരീകരിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
അറസ്റ്റ് ചെയ്ത് ചാലക്കുടിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇയാള്‍ക്കെതിരെ മോഷണത്തിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി ലഹരിമരുന്ന് കടത്ത് കേസിലും ഇയാള്‍ പ്രതിയാണ്. ഇയാളുടെ സംഘത്തിലുള്ളവര്‍ക്കായുള്ള തെരച്ചലിലാണ് പൊലീസ് ഇപ്പോള്‍.
from mangalam.com http://bit.ly/2QPFYqg
via IFTTT
No comments:
Post a Comment