കൊല്ലം: ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രദേശത്തെ എം.എല്‍.എമാരെ ഒഴിവാക്കി. ബൈപാസ് കടന്നുപോകുന്ന മേഖലകളിലെ എം.എല്‍.എമാരായ എം. നൗഷാദ്, എന്‍. വിജയന്‍പിള്ള എന്നിവരെയാണ് ഒഴിവാക്കിയത്. കൊല്ലം മേയര്‍ വി. രാജേന്ദ്ര ബാബുവിനും വേദിയില്‍ ഇരിപ്പടമില്ല. എന്നാല്‍ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിനും ബി.ജെ.പി എം.പിമാരായ സുരേഷ് ഗോപി, വി. മുരളീധരന്‍ എന്നിവര്‍ക്കും ദേവിയില്‍ ഇരിപ്പടമുണ്ട്.
ഉദ്ഘാടന ചടങ്ങ് ബി.ജെ.പി പാര്‍ട്ടി പരിപാടിയാക്കി മാറ്റുകയാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കെ. സോമപ്രസാദ് എം.പി, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ കെ. മേഴ്‌സിക്കുട്ടിയമ്മ, ജി. സുധാകരന്‍, കെ. രാജു എന്നിവര്‍ക്കും വേദിയില്‍ സീറ്റുണ്ട്.
ഫെബ്രുവരി 2ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയെ ബൈപാസ് ഉദ്ഘാടനത്തിനായി ക്ഷണിച്ചുകൊണ്ടുവന്നത്. ഇതേതുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങള്‍ സജീവമായിരിക്കെയാണ് പ്രദേശത്തെ എം.എല്‍.എമാരെ ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കം നടക്കുന്നത്.
from mangalam.com http://bit.ly/2M9lubu
via IFTTT
No comments:
Post a Comment