ഗുജറാത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയെ ട്രെയിന്‍ യാത്രയ്ക്കിടെ വെടിവച്ചു കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

ഗുജറാത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയെ ട്രെയിന്‍ യാത്രയ്ക്കിടെ വെടിവച്ചു കൊലപ്പെടുത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയെ ട്രെയിന്‍ യാത്രയ്ക്കിടെ വെടിവച്ച് കൊലപ്പെടുത്തി. ജയന്തി ഭാനുഷാലി (54) ആണ് ചൊവ്വാഴ്ചച രാവിലെ കൊല്ലപ്പെട്ടത്. ഭുജില്‍ നിന്നും അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ജയന്തി ഭാനുഷാലിയെ അജ്ഞാതരായ അക്രമികളാണ് വെടിവച്ചത്. ഇദ്ദേഹം യാത്ര ചെയ്തിരുന്ന സയ്ജി നാഗ്രി എക്‌സ്പ്രസിലെ കോച്ചില്‍ കയറിയായിരുന്നു ആക്രമണം.

ട്രെയിന്‍ കട്ടാരിയ-സുര്‍ജാബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യ എത്തിയപ്പോഴായിരുന്നു ആക്രമണം. കണ്ണുകളിലും നെഞ്ചിലും വെടിയേറ്റ ജയന്തിവൈകാതെ മരണമടഞ്ഞു. കാലുപുര്‍ സ്‌റ്റേഷനിലേക്ക് എത്തിച്ച ട്രെയിന്‍ ജയന്തി സഞ്ചരിച്ചിരുന്ന കോച്ച് വേര്‍പെടുത്തിയ ശേഷം യാത്ര തുടര്‍ന്നു. റെയില്‍വേ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2007 മുതല്‍ 2012 വരെ അബ്ദാസ മണ്ഡലത്തില്‍ നിന്നാണ് ജയന്തി നിയമസഭയില്‍ എത്തിയത്. ഇദ്ദേഹത്തിനെതിരെ മുന്‍പ് ഒരു ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആരോപണം ജയന്തി നിഷേധിച്ചുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവച്ചിരുന്നു.



from mangalam.com http://bit.ly/2FdsLX1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages