തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം. സെക്രട്ടേറിയറ്റിനെയും പണിമുടക്ക് ബാധിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ പോലും മുടങ്ങാതെ ജോലിക്കെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും രാവിലെ 10.30 നും ഓഫീസില്‍ എത്തിയിട്ടില്ല. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ജോലിക്ക് ഹാജരായില്ല. ബി.എം.എസ് ഒഴികെയുള്ള സംഘടനകള്‍ എല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍നില വളരെ കുറവാണെന്നാണ് പ്രാഥമിക വിവരം.
സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍ ഗതാഗതം സമരാനുകൂലികള്‍ തടഞ്ഞു. ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞിട്ടിരുന്നു.
കെ.എസ്.ആര്‍.ടി അടക്കമുള്ള പൊതുമേഖല സര്‍വീസുകള്‍ എല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ ഡിപ്പോകളില്‍ നിന്ന് ചുരുക്കുംചില ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. അന്തര്‍സംസ്ഥാന സര്‍വീസുകളെ വരെ പണിമുടക്ക് ബാധിച്ചു. പത്തംതിട്ട ജില്ലയില്‍ മാത്രമാണ് പണിമുടക്ക് കാര്യമായി ബാധിക്കാത്തത്. പമ്പയിലേക്കുള്ള സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നു. പൊതുജനത്തെ ശരിക്കും വലച്ചാണ് പണിമുടക്ക് തുടരുന്നത്.
കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ്‌വേയിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ കടകള്‍ തുറന്നിട്ടുണ്ട്. കൊച്ചിയില്‍ തുറമുഖത്തും പ്രത്യേക സാമ്പത്തിക മേഖലയിലും ചേരാളി ഐഒസി പ്ലാന്റിലും രാവിലെ ജോലിക്ക് എത്തിയവരെ തടഞ്ഞുവെങ്കിലും ജീവനക്കാര്‍ ജോലിക്ക് കയറി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണ്ണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാഗികമാണ്. മുംബൈയില്‍ പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രത്യേകം ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൊല്‍ക്കൊത്തയില്‍ സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. ബംഗാളില്‍ ഹൗറയിലും കൊല്‍ക്കൊത്തയിലും ട്രെയിന്‍ തടഞ്ഞു. ബംഗാളില്‍ സമരത്തിനിടെ സി.പി.എം -തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഒഡീഷയിലും പണിമുടക്ക് ശക്തമാണ്. രാവിലെ സമരക്കാര്‍ റോഡ് ഉപരോധിച്ചു.
from mangalam.com http://bit.ly/2Fi4cHN
via IFTTT
No comments:
Post a Comment