ന്യുഡല്‍ഹി: അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. അലോക് വര്‍മ്മയെ വീണ്ടും ഡയറക്ടര്‍ ആയി നിയമിച്ചു. സി.ബി.ഐ ഡയറക്ടറെ മാറ്റിയ നടപടി നിയമപരമായും പിഴവാണെന്നും നിയമത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് കേന്ദ്രം ചെയ്തിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണ് അലോക് വര്‍മ്മയെ നീക്കിയത് എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി റദ്ദാക്കിയത്.
ഒരാഴ്ചയ്ക്കകം സെലക്ഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 31 വരെയാണ് അലോക് വര്‍മ്മയുടെ കാലാവധി. അതുവരെ നയപരമായ പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോഗോയ് ആണ് വിധി വാചകം എഴുതിയതെങ്കിലും അദ്ദേഹം ഇന്ന് അവധിയില്‍ ആയതിനാല്‍ ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍ ആണ് വിധി വായിച്ചത്. 12ാം നമ്പര്‍ കോടതിയില്‍ ആണ് വിധി പ്രസ്താവമുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 23ന് അര്‍ദ്ധരാത്രിയാണ് അലോക് വര്‍മ്മയെകേന്ദ്രസര്‍ക്കര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. ഉപഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള ഉള്‍പ്പോരാണ് വര്‍മ്മയെ നീക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റീസും ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണ് തന്നെ മാറ്റിയതെന്നും സി.ബി.ഐ ഡയറക്ടറെ രണ്ടു വര്‍ഷത്തേക്ക് മാറ്റരുതെന്ന മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അലോക്‌വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഡയറക്ടറെ സ്ഥലം മാറ്റുന്നതിനും പദവിയില്‍ നിന്ന് നീക്കുന്നതിനുമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതി വേണ്ടതെന്നും താത്ക്കാലികമായി ചുമതലകളില്‍ നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും അതിന് സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതി വേണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. ഈ നിലപാട് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി അദ്ദേഹത്തെ പദവിയില്‍ പുനഃപ്രതിഷ്ഠിച്ചത്.
അലോക് വര്‍മ്മയെ നീക്കിയ നടപടി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനത്തിന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഉപയോഗിച്ചിരുന്നു. റഫാല്‍ ഇടപാടിനെ കുറിച്ചുള്ള അന്വേഷണമാണ് അലോക് വര്‍മ്മയ്‌ക്കെതിരെ നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.
from mangalam.com http://bit.ly/2Fh6iIT
via IFTTT
No comments:
Post a Comment