മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്(49) പദവിയില്‍ എത്തി രണ്ട് വര്‍ഷത്തിന് ശേഷം തന്നെ സിംഹാസനം ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. അതിസുന്ദരിയായ റഷ്യന്‍ പെണ്‍കുട്ടിയും മിസ് മോസ്‌കോയുമായ 25 കാരി ഓക്സാന വോയ് വോഡിനയെയെ വിവാഹം ചെയ്തതാണ് രാജാവിന്റെ പദവി ഉപേക്ഷിക്കേണ്ടി വരാന്‍ കാരണമായത്. പുതിയ രാജ്ഞി റിയാലിറ്റി ഷോയ്ക്കിടെ സ്വിമ്മിങ് പൂളില്‍ സഹമത്സരാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീഡിയോ പുറത്തായതാണ് രാജാവിന്റെ പദവിക്കും പ്രശ്നമാക്കിയത്.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു സുല്‍ത്താന്‍ മുഹമ്മദ് റഷ്യന്‍ സുന്ദരി ഓക്സാനയെ ആഡംബരപൂര്‍ണമായ ചടങ്ങില്‍ വച്ച് വിവാഹം ചെയ്തിരുന്നത്. അതിന് മുമ്പ് ഓക്സാന ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു. രാജാവിനെ വിവാഹം ചെയ്യുന്നതിനായി ഓക്സാന തന്റെ മോഡലിങ് കരിയര്‍ പോലും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ടിവി ഷോയില്‍ പങ്കെടുക്കുന്നതിനിടെ മറ്റൊരു മത്സരാര്‍ത്ഥിയുമായി സ്വിമ്മിങ് പൂളില്‍ വച്ച് ഓക്സാന ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ പുറത്തായതാണ് രാജാവിന്റെ കിരീടം തെറിപ്പിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷം രാജാവായി വാഴേണ്ടിയിരുന്ന ഇദ്ദേഹം പെട്ടെന്ന് സ്ഥാനമൊഴിഞ്ഞതിന്റെ കാരണം കൊട്ടാരം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മലേഷ്യന്‍ രാജവംശത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു രാജി ഇതാദ്യമാണ്. മലേഷ്യയിലെ നോര്‍ത്ത് ഈസ്റ്റ് കെലന്‍ടാന്‍ സ്റ്റേറ്റിലെ ഭരണാധികാരിയായി സുല്‍ത്താന്‍ അധികാരമേറ്റിരുന്നത് 2016 ഡിസംബറിലായിരുന്നു. മലേഷ്യയില്‍ ചെറുപ്പത്തില്‍ രാജാവാകുന്നവരില്‍ ഒരാളെന്ന ബഹുമതിയും ഇതിലൂടെ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
15-ാമത്തെ രാജാവിന്റെ സ്ഥാനത്ത് നിന്നും സുല്‍ത്താന്‍ മുഹമ്മദ് ജനുവരി ആറിന് രാജി വച്ചിരിക്കുന്നുവെന്നാണ് മലേഷ്യന്‍ കൊട്ടാരത്തില്‍ നിന്നും ഇന്നലെ പുറത്ത് വന്ന പ്രസ്താവന സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടറുടെ മകളായ ഓക്സാന 2015-ലായിരുന്നു മിസ് മോസ്‌കോ കിരീടം ചൂടിയത്. അതിന് മുമ്പ് ചൈന, തായ്ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇവര്‍ മോഡലായി പ്രവര്‍ത്തിച്ചിരുന്നു. നവംബര്‍ 22ന് മോസ്‌കോ സബര്‍ബായ ബാര്‍വിഖയില്‍ വച്ചായിരുന്നു രാജാവിന്റെയും ഓക്സാനയുടെയും ആഡംബര വിവാഹം നടന്നത്.
from mangalam.com http://bit.ly/2FhMjZA
via IFTTT
No comments:
Post a Comment