ബംഗാളില്‍ കോളജ്, യൂണിവേഴ്‌സിറ്റി അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 ആക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

ബംഗാളില്‍ കോളജ്, യൂണിവേഴ്‌സിറ്റി അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 ആക്കി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ കോളജ്, യൂണിവേഴ്‌സിറ്റി അധ്യാപകരുടെ വിരമിക്കല്‍ പ്രായം സര്‍ക്കാര്‍ 65 വയസ്സാക്കി ഉയര്‍ത്തി. സര്‍വകലാശാല വി.സിമാരുടെ വിരമിക്കല്‍ പ്രായം 70 ആക്കി. 60 വയസ്സ് കഴിഞ്ഞാല്‍ ഒരാള്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഇതേകുറിച്ച് കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത്.

അധ്യാപകരുടെ വിരമിക്കല്‍ പ്രായം 62ല്‍ നിന്നും 65 ആയും വി.സിമാരുടെ പ്രായം 65ല്‍ നിന്നും 70 ആയും ഉയര്‍ത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ മഹാത്മ ഗാന്ധിയുടെയും ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെയും പേരില്‍ സ്‌പെഷ്യല്‍ ചെയറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 28,000 കോടി രൂപ നീക്കിവയ്ക്കുമെന്നും പൊതുവിഭാഗത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്‌കോര്‍ഷിപ്പ് നല്‍കാന്‍ 200 കോടി അനുവദിക്കുമെന്നും മമത പറഞ്ഞു.

ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിനായി ഭൂമി കണ്ടെത്തണം. നദിയ ജില്ലയില്‍ 'കന്യാസ്ത്രീ യൂണിവേഴ്‌സിറ്റി' ഈ മാസം 10ന് ഉദ്ഘാടനം ചെയ്യുമെന്നും കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നായിരിക്കും ഇത് പ്രവര്‍ത്തിക്കുകയെന്നും അവര്‍ പറഞ്ഞു.



from mangalam.com http://bit.ly/2FerCyv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages