ലിവര്‍പൂര്‍: താന്‍ ഓമനിച്ചുവളര്‍ത്തിയ മൂന്നു ആണ്‍മക്കളും തന്റേതല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞത് 24 വര്‍ഷങ്ങള്‍ക്കു ശേഷം. അത്രയും കാലം ആ രഹസ്യം ഒളിച്ചുവച്ച മുന്‍ ഭാര്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ലിവര്‍പൂളില്‍ നിന്നുള്ള ബിസിനസുകകാരന്‍ റിചാര്‍ഡ് മാസണ്‍ (55). കുട്ടികളെ പ്രസവിച്ചുവളര്‍ത്തിയതിന്റെ പേരില്‍ വിവാഹമോചന സമയത്ത് മുന്‍ ഭാര്യ കെയ്റ്റ് നാല്പതു ലക്ഷം പൗണ്ട് ജീവനാംശമായി വാങ്ങിയിരുന്നു. ഇത് തിരിച്ചുനല്‍കണമെന്നാണ് മാസന്റെ ആവശ്യം.
തനിക്ക് സിസ്റ്റിക് ഫൈപ്രോസിസ് ബാധിച്ചിരുന്നുവെന്ന് 2016ല്‍ ഡോക്ടര്‍ പറയുമ്പോഴാണ് മാസണ്‍ അറിഞ്ഞത്. ഈ രോഗം ബാധിക്കുന്ന പുരുഷന്മാര്‍ക്ക് ജൈവികമായി കുട്ടികളുണ്ടാകാന്‍ സാധ്യത തീരെയില്ല. മാസണ് ഒരിക്കലും മൂന്നു കുട്ടികളുടെ പിതാവാകാന്‍ കഴിയില്ലെന്ന് ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ തറപ്പിച്ചു പറഞ്ഞതോടെയാണ് കെയ്റ്റ് ഇത്രയും കാലം തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇയാള്‍ക്ക് ബോധ്യപ്പെട്ടത്.
എന്റെ ജീവിതം നശിച്ചു' എന്നാണ് നടുക്കുന്ന ആ യഥാര്‍ത്ഥ്യം അറിഞ്ഞയുടന്‍ മാസണ്‍ പ്രതികരിച്ചത് ജന്മനാ ഷണ്ഡനാണ് താനെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മുന്‍ ഭാര്യയോടാണ് മാസണ് വൈരാഗ്യമുണ്ടായത്. കുട്ടികളുടെ പിതാവ് ആരാണെന്ന സത്യം രഹസ്യമാക്കി വച്ചതിന് അവര്‍ക്കെതിരെ കേസ് നല്‍കുകയാണ് അയാള്‍ ഉടന്‍ ചെയ്തത്.
കുട്ടികള്‍ തന്റേത് തന്നെ അല്ലെന്ന് ഉറപ്പിക്കാന്‍ അയാള്‍ മൂന്നു മക്കളുടെയും ഡിഎന്‍എ പരിശോധനയും നടത്തി. 23 വയസ്സുള്ള മൂത്ത മകനും 19 വയസ്സ് വീതമുള്ള ഇളയ ഇരട്ടകുട്ടികളുടെയും ജൈവശാസ്ത്രപരമായ പിതാവ് മാസണ്‍ അല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
പിതൃത്വ കേസ് ഫയല്‍ ചെയ്തതോടെ കുട്ടികളും ഇയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. ''സത്യമെന്നും ഉറച്ചതെന്നും നമ്മുക്ക് അറിവുള്ളതും വിശ്വസിക്കുന്നതുമെല്ലാം ശരിയാകണമെന്നില്ല, എന്താണ് സത്യമെന്നും എന്താണ് സത്യമല്ലാത്തതെന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. നിങ്ങള്‍ ഒരു പിതാവല്ല, കുട്ടികള്‍ ഉണ്ടാകാനുള്ള ശേഷിയും നിങ്ങള്‍ക്കില്ല, നിങ്ങളുടെ പേര് ഇനി നിലനില്‍ക്കുകയുമില്ല'' സംഭവത്തെ കുറിച്ച് മാസണ്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
സത്യം അറിഞ്ഞതോടെ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ് മാസണ്‍. വിവാഹ സമയത്ത് ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടായിരുന്നുവെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് മാസണ്‍ പറയുന്നു. എന്നാല്‍ കുട്ടികളുടെ പിതാവ് മാസണ്‍ അല്ലെന്ന കാര്യം അവര്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
from mangalam.com http://bit.ly/2Ff47oi
via IFTTT
No comments:
Post a Comment