പാര്‍ലമെന്റ് സീറ്റല്ല, വേണ്ടത് മുസ്‌ലിം സ്ത്രീകളുടെ നവോത്ഥാനം-അഡ്വ.പി.കുല്‍സു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

പാര്‍ലമെന്റ് സീറ്റല്ല, വേണ്ടത് മുസ്‌ലിം സ്ത്രീകളുടെ നവോത്ഥാനം-അഡ്വ.പി.കുല്‍സു

കോഴിക്കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.കുൽസു. വനിതാ ലീഗിന് മുസ്ലിം ലീഗ് എന്നും അർഹമായ പരിഗണനയാണ് നൽകിപോന്നത്. അതുകൊണ്ട് സീറ്റ് അങ്ങോട്ട് ചോദിച്ച് വാങ്ങേണ്ട ആവശ്യമില്ലെന്നും പാർലമെന്റിലേക്ക് സീറ്റ് കിട്ടിയത് കൊണ്ട് മാത്രം മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും അഡ്വ.പി കുൽസു പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്ത് വനിതകൾ പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം മുത്തലാഖല്ല. മറിച്ച് ദാരിദ്രവും, വിദ്യാഭ്യാസക്കുറവും, പട്ടിണിയുമൊക്കെയാണ്. ഇതിൽ മാറ്റം വരുത്തിയാണ് നവോത്ഥാനം ഉണ്ടാവേണ്ടത്. അല്ലാതെ മതിൽ കെട്ടിയിട്ടല്ല. സുപ്രീം കോടതി പോലും നിരോധിച്ചതാണ് മുത്തലാഖ്. ഇത് ബില്ലായി പാർലമെന്റിൽ അവതരിപ്പിച്ച് ക്രിമിനൽ നിയമം ചാർത്തിയത് നല്ല ഉദ്ദേശ്യത്തോട് കൂടിയല്ല. വിവാഹ മോചനം നടത്തിയ വ്യക്തിയെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടക്കുന്നതോടെ സ്ത്രീയുടെ അവസ്ഥ വീണ്ടും പരിതാപകരമാവുകയാണ് ചെയ്യുന്നതെന്നും അഡ്വ.പി കുൽസു ചൂണ്ടിക്കാട്ടി. മുത്തലാഖ് വിഷയം ഉയർത്തിക്കാട്ടി വനിതാ ലീഗ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച പ്രത്യേക സിമ്പോസിയം സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട്ടെ പരിപാടി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ടൗൺഹാളിൽ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. Content Highlights: Education and Eradicate Povery From Muslim Women Says Adv Kulsu


from mathrubhumi.latestnews.rssfeed http://bit.ly/2Uq49Ov
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages