റിയല്‍മി സി വണിന്റെ പുതിയ പതിപ്പുകള്‍ വിപണിയില്‍; റാമും സ്റ്റോറേജും കൂട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

റിയല്‍മി സി വണിന്റെ പുതിയ പതിപ്പുകള്‍ വിപണിയില്‍; റാമും സ്റ്റോറേജും കൂട്ടി

ന്യൂഡൽഹി: റിയൽമി സി വണിന്റെ രണ്ട് പുതിയ പതിപ്പുകൾ വിപണിയിലിറക്കി. 2GB+32GB , 3GB+32GB പതിപ്പുകളാണ് വിപണിയിലിറക്കിയത്.ഇവയ്ക്ക് യഥാക്രമം 7499 രൂപ, 8499 രൂപ എന്നിങ്ങനെയാണ് വില. റിയൽമി 2019 ന് നേവി ബ്ലൂ, മിറർ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളാണുള്ളത്. ആദ്യം പുറത്തിറക്കിയ പതിപ്പിൽ നിന്നും സ്റ്റോറേജിലും റാം ശേഷിയിലും മാത്രമാണ് പുതിയ പതിപ്പിൽ മാറ്റമുള്ളത്. നേരത്തെ രണ്ട് ജിബി റാം 16 ജിബി സ്റ്റോറേജ് പതിപ്പായിരുന്നു പുറത്തിറക്കിയത്. ഇപ്പോൾ മൂന്ന് ജിബി റാം പതിപ്പും 32 ജിബി സ്റ്റോറേജും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം റിയൽ മി അവതരിപ്പിച്ച ബജറ്റ് ഫോൺ ആണ് റിയൽ മി സിവൺ. 6999 രൂപയ്ക്ക് വിപണിയിൽ അവതരിപ്പിച്ച ഫോണിന് ഇപ്പോൾ വില 7499 രൂപയാണ്. 1520 x 720 പിക്സലിന്റെ 6.2 ഇഞ്ച് നോച്ച് ഡിസ്പ്ലേയാണ് റിയൽമി സിവണിന്. 2 ജിബി, മൂന്ന്ജിബി റാം പതിപ്പുകളും 16 ജി.ബി, 32 ജിബി സംഭരണ ശേഷിയുമാണ് ഫോണിനുള്ളത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 450 പ്രൊസസ്സർ, 13 എം.പി റിയൽ സെൻസർ 2 എം.പി സെകണ്ടറി സെൻസർ എന്നിവയുള്ള ഈ ഡ്യുവൽ ക്യാമറ ഫോണിൽ 4,230 Mah ബാറ്ററിയാണുള്ളത്. 13 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റേയും ഡ്യുവൽ ക്യാമറ സെൻസറുകളാണിതിന്. സെൽഫി ക്യാമറയിൽ അഞ്ച് മെഗാപിക്സൽ സെൻസറാണുള്ളത്. ആൻഡ്രോയിഡ് 8.1 ഓറിയെ അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ കളർ ഓഎസ് ആണ് ഉപയോഗിക്കുന്നത്. Content Highlights:Realme C1 with two new variants launched in India


from mathrubhumi.latestnews.rssfeed http://bit.ly/2UmIxCl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages