ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയ്ക്കെതിരെ രംഗത്ത് വന്ന കോൺഗ്രസ് എം.എൽ.എ എസ്.ടി സോമശേഖറിനോട് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടി. കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിർദേശത്തെ തുടർന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി. വിശദീകരണം ലഭിച്ചതിന് ശേഷം ആവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളുമെന്നും പി.സി.സി അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായാൽ മതിയായിരുന്നുവെന്നുംഅങ്ങനെയെങ്കിൽ കർണാടകയിൽ കൂടുതൽ വികസനമുണ്ടായേനെയെന്നുംഎസ്.ടി സോമശേഖര ഉൾപ്പടെയുള്ള ചില കോൺഗ്രസ് എംഎൽഎമാർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ് എംഎൽഎമാർക്ക് താനല്ല നേതാവെന്ന് തോന്നുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. എംഎൽഎമാരെ നിലക്കുനിർത്താൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. content highlights:Karnataka Congress issues show cause notice to MLA ST Somashekar
from mathrubhumi.latestnews.rssfeed http://bit.ly/2DEdSLu
via
IFTTT
No comments:
Post a Comment