അഞ്ചംഗ സംഘം കവര്‍ച്ച നടത്തുന്നത് സ്വവര്‍ഗരതിക്കായി പ്രേരിപ്പിച്ച്; നിരവധി കേസുകള്‍ക്ക് തുമ്പാവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

അഞ്ചംഗ സംഘം കവര്‍ച്ച നടത്തുന്നത് സ്വവര്‍ഗരതിക്കായി പ്രേരിപ്പിച്ച്; നിരവധി കേസുകള്‍ക്ക് തുമ്പാവും

കോഴിക്കോട്: ഞായറാഴ്ച കസബ പോലീസ് അറസ്റ്റ് ചെയ്ത ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവർച്ച നടത്തുന്ന അഞ്ചംഗസംഘം ആളുകളെ കെണിയിൽ വീഴ്ത്തുന്നത് അവരെ സ്വവർഗ രതിക്കായി പ്രേരിപ്പിച്ചെന്ന് പോലീസ്. മാനാഞ്ചിറ കേന്ദ്രീകരിച്ച് ആളുകളെവിളിച്ചുവരുത്തി അവരിൽ നിന്ന് പണവും സ്വർണവും കവരുകയാണ് ഇവരുടെ പ്രധാന ഹോബി. പ്രതികൾ പിടിയിലായതോടെ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള സമാനമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കസബ പോലീസ് വ്യക്തമാക്കി. കോഴിക്കോട് കോട്ടപറമ്പിനു സമീപത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് സ്ഥിരമായി ഇത്തരത്തിൽ കവർച്ച നടത്താറുണ്ടെന്ന് പോലീസിന് വ്യക്തമായി. തിരൂർ സ്വദേശി ഷെഫീഖാണ് ആളുകളെ പ്രലോഭിപ്പിച്ച് കെണിയിൽ വീഴ്ത്തുന്നതെന്നും പോലീസ് പറഞ്ഞു. മലപ്പുറം സ്വദേശികളായ തിരൂർ വാണിയന്നൂർ അമ്പയത്ത് വീട്ടിൽ ഷെഫീഖ് (19), തിരൂർ താനാലൂർ നീലിയാട്ട് ജലീൽ (22), തിരൂർ കൂട്ടായി പാടത്ത് പീടിയേക്കൽ അനസ്(20), വി.പി.അങ്ങാടി പാറക്കൽ ഷമീർ (27), താനൂർ ഒട്ടുംപുറം കുട്ടൂസന്റെ പുരയ്ക്കൽ മുഹമ്മദ് മുക്താർ (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം കസബ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലുള്ളവർ കൂടിയുള്ളതിനാൽ പ്രതികളെ കുറിച്ചുള്ള വിവരം മലപ്പുറം ജില്ലകളിലെ എല്ലാ പോലീസ് സ്റ്റേഷനിലും അറിയിച്ചിട്ടുണ്ടെന്ന് കസബ എസ്.ഐ സിജിത്ത് വ്യക്തമാക്കി. കോഴിക്കോട്, വഴിക്കടവ്, താനൂർ , കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്നെല്ലാം സമാനമായ രീതിയിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. നിരവധിപേർ ഇവരുടെ വലയിൽ കുരുങ്ങിയിട്ടുണ്ട്. നിരവധിപേരെ ഹോട്ടൽ റൂമിൽ വിളിച്ചു വരുത്തുകയും പിന്നീട് സദാചാര ഗുണ്ടകളായി എത്തി ഭീഷണിപ്പെടുത്തി പണംവാങ്ങാറുണ്ടെന്നും പോലീസ് പറഞ്ഞു. പലരും മാനഹാനി ഭയന്നാണ് പരാതി നൽകാത്തത്. തിങ്കളാഴ്ച വൈകിട്ട് എട്ടരയോടെയാണ് കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് മുന്നിൽ വെച്ച് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വഴിക്കടവ് സ്വദേശിയായ അബ്ദുൾ മജീദിനെ ആക്രമിച്ച് പേഴ്സും 25,000 രൂപയും കവരുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. അബ്ദുൾ മജിദിന്റെ പരാതി ലഭിച്ചതിനെ തുടർന്ന് കസബ എസ്ഐ വി.സിജിത്തും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലു മണിക്കൂർ കൊണ്ട് പ്രതികളെ മലപ്പുറം കോട്ടക്കലിൽ നിന്നും പിടികൂടിയത്. ടൂവീലർ വർക്ക് ഷോപ്പ് നടത്തുന്ന അബ്ദുൾ മജിദ് പഴയ സാധനങ്ങൾ വിൽക്കാനായാണ് ശനിയാഴ്ച കോഴിക്കോട് എത്തിയത്. സാധനങ്ങൾ വിറ്റശേഷം മാനാഞ്ചിറയിൽ ഇരിക്കുന്ന സമയത്ത് ഷെഫീഖ് എന്നയാൾ പരിചയപ്പെടാനായി എത്തുകയായിരുന്നു. സൗഹൃദ സംഭാഷണത്തിനിടെ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്നും അവിടെ വിശ്രമിച്ച ശേഷം നാട്ടിലേക്ക് പോകാമെന്നും പറഞ്ഞ് മജീദിനെ എട്ടരയോടെ മാനാഞ്ചിറയിൽ നിന്നും കൂട്ടികൊണ്ടുപോയി. കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് മുന്നിലുള്ള ഇടവഴിയിലൂടെ പോവുന്നതിനിടെ മറ്റു നാലുപേർ കൂടി എത്തി ആക്രമിക്കുകയായിരുന്നു. ആക്രമിച്ചശേഷം മജീദിന്റെ കൈവശമുണ്ടായിരുന്നു പഴ്സും പണവും കൈക്കലാക്കി. അബ്ദുൾമജീദിന്റെ കൈവശമുണ്ടായിരുന്ന ഒരു നമ്പർ ഉപയോഗിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കോട്ടക്കലിൽ ഒരു ഹോട്ടലിൽ താമസിക്കുന്നതായി വിവരം ലഭിച്ചു. തുടർന്ന് എസ്ഐയും സംഘവും കോട്ടക്കൽ പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. Content Highlights:Robbery by threatening, five were arrested


from mathrubhumi.latestnews.rssfeed http://bit.ly/2RUnPwT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages