മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,700നിലവാരത്തിന് താഴെപ്പോയി. സെൻസെക്സിന് 368 പോയന്റ് നഷ്ടമാകുകയും ചെയ്തു. സെൻസെക്സ് 368.84 പോയന്റ് നഷ്ടത്തിൽ 35656.70ലും നിഫ്റ്റി 119 പോയന്റ് താഴ്ന്ന് 10661.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 618 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1033 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. കനത്ത വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്. ഫാർമ, ലോഹം, ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മർദത്തിലായത്. ഐടി ഓഹരികൾ നേരിയ നേട്ടമുണ്ടാക്കി. സീ എന്റർടെയ്ൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ടിസിഎസ്, കോൾ ഇന്ത്യ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. അദാനി പോർട്സ്, ഇന്ത്യബുൾസ്ഹൗസിങ്, യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex ends 368 points lower
from mathrubhumi.latestnews.rssfeed http://bit.ly/2B6dTX0
via
IFTTT
No comments:
Post a Comment