കൊച്ചി: അനധികൃത സമ്പത്ത് സമ്പാദനക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 8.8കോടിരൂയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വരവിൽ കവിഞ്ഞ സ്വത്തുക്കൾ സമ്പാദിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 23 ലക്ഷം രൂപ, നാല് വാഹനങ്ങൾ, വീടുകൾ, ഫ്ളാറ്റുകൾ, 13 സ്ഥലങ്ങളിലെ ഭൂമിയും ഉൾപ്പെടെയാണ് കണ്ടുകെട്ടിയിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയായതായി എൻഫോഴ്സ്മെന്റ് അറിയിച്ചിട്ടുണ്ട്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ടി.ഒ സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദന വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ വിജിലൻസ് ടി.ഒ സൂരജിനെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. 2004 മുതൽ 2014 വരെയുള്ള വരുമാനത്തിന്റെ കണക്കുവെച്ച് നോക്കിയാണ് ഇത് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയയറക്ടറേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടി.ഒ സൂരജ്. കാസർകോട് കോട്ട ഭൂമി വിവാദത്തിലടക്കം എൻഫോഴ്സ്മെന്റ്, വിജിലൻസ് സംഘം സൂരജിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. Content Highlights:Enforcement Directorate seized Ex Principle Secretary T O Soorajs Assets wroth 8.8 crore
from mathrubhumi.latestnews.rssfeed http://bit.ly/2C7GyKN
via
IFTTT
No comments:
Post a Comment