'മിഷേല്‍ മാമന്‍ കാരണമാണോ കരാര്‍ നിന്നുപോയത്'; റഫാലില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

'മിഷേല്‍ മാമന്‍ കാരണമാണോ കരാര്‍ നിന്നുപോയത്'; റഫാലില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഉയർത്തിക്കാട്ടി കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. റഫാലിന്റെ എതിരാളിയായ യൂറോഫൈറ്റർ എന്ന കമ്പനിക്കായി മിഷേൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചു എന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മോദിയുടെ വിമർശനം. മിഷേൽ മാമൻ വേറെ ചില കമ്പനിക്കായി സ്വാധീനിക്കുകയായിരുന്നു. നേരത്തെ ശബ്ദമുണ്ടാക്കിയ കോൺഗ്രസ് നേതാക്കന്മാർ ഇപ്പോൾ മറുപടി പറഞ്ഞേ തീരു. മിഷേൽ മാമനുമായി ഉണ്ടായിരുന്ന ബന്ധമെന്തായിരുന്നു. അവർ മറുപടി പറയില്ല. കാവൽക്കാരൻ അതിനെ കുറിച്ച് ചോദിക്കില്ലെന്ന് കരുതിയോ - മോദി പരിഹസിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരിൽ നടന്ന റാലിക്കിടെയായിരുന്നു ആരുടെയും പേരെടുത്ത് പറയാതെ മോദി പരിഹസിച്ചത്. പ്രതിഫലം പറ്റിയ ആളുകളുടെ സുഹൃത്തുക്കൾ കാവൽക്കാരനെ ഭയപ്പെടുത്താമെന്നാണ് സ്വപ്നം കാണുകയാണ്. പക്ഷെ അവരെല്ലാം നിരാശപ്പെടാൻ പോവുകയാണ്. കാവൽക്കാരൻ ഭയക്കുുകയോ ഉറങ്ങുകയോ ചെയ്യുന്ന ആളല്ല. അവർക്ക് എനിക്ക് നേരെയുള്ള ആക്ഷേപങ്ങൾ തുടരാം. പക്ഷെ ഈ ശുദ്ധീകരണ യജ്ഞം ഞാൻ തുടരുക തന്നെ ചെയ്യും. ദസ്സോ കമ്പനിയുമായുള്ള റഫാൽ കരാർ ഇന്ത്യ ഒപ്പിടുന്നതിന് മുൻപായി റഫാലിന്റെ മുഖ്യ എതിരാളിയായ യൂറോഫൈറ്ററിനായിസ്വാധീനം ചെലുത്താനായി അഗസ്ത വെസ്റ്റ്ലാൻഡ് മധ്യസ്ഥൻ ക്രിസ്ത്യൻ മിഷേൽ പ്രവർത്തിച്ചിരുന്നതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റൊരു അഗസ്ത മധ്യസ്ഥനിൽ നിന്ന് പിടിച്ചെടുത്ത രേഖയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും വാർത്തയിൽ പറഞ്ഞിരുന്നു. നേരത്തെ റഫാൽ ഇടപാടിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ കാവൽക്കാരൻ കള്ളനാണ്പ്രയോഗം രാഹുൽ ഉയർത്തിയത് വിവാദമായിരുന്നു. നിങ്ങൾ ഈ കാവൽക്കാരനെ പിന്തുണക്കുന്നുണ്ടോ എന്നും രാഹുൽ റാലിയിൽ ജനക്കൂട്ടത്തോട് പ്രധാനമന്ത്രി ചോദിച്ചു. മിഷേൽ മാമന്റെ ഇടപെടലുകൾകാരണമാണ് കരാർ നിന്നുപോയതെന്നും മോദി ആരോപിച്ചു. കോൺഗ്രസ് അധികാരത്തിരുന്ന കാലത്ത് നടത്തിയ വി.വി.ഐ.പി ഹെലികോപ്റ്റർ ഇടപാടിൽ അഴിമതി കുറ്റത്തിന് പിടിയിലായ ക്രിസ്റ്റ്യൻ മിഷേലിന് രാഹുൽ ഗാന്ധിയുമായും ഗാന്ധി കുടുംബവുമായും അടുപ്പമുള്ളതായി ബി.ജെ.പി ആരോപിച്ചിരുന്നു. content highlights:PM Narendra Modis Rafale Jab At Congress


from mathrubhumi.latestnews.rssfeed http://bit.ly/2RejZyx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages