മുംബൈ: മികച്ച നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 231.98 പോയന്റ് നേട്ടത്തിൽ 36212.91ലും നിഫ്റ്റി 53 പോയന്റ് ഉയർന്ന് 10,855.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര നിക്ഷേപകർക്ക് പ്രചോദനമായി. ബാങ്ക്, വാഹനം, ഉപഭോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ലോഹം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1155 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1442 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഗെയിൽ, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി.
from mathrubhumi.latestnews.rssfeed http://bit.ly/2Rh68Hz
via
IFTTT
No comments:
Post a Comment