ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗം; വ്യക്തി സ്വകാര്യത ലംഘിക്കപ്പെടുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗം; വ്യക്തി സ്വകാര്യത ലംഘിക്കപ്പെടുമോ?

കുറ്റവാളികൾ ഇരകൾ, കാണാതായവർ തുടങ്ങിയവരെ തിരിച്ചറിയാൻ ഡി.എൻ.എ. സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അനുമതി നൽകുന്ന ഡിഎൻഎ സാങ്കേതിക വിദ്യ (ഉപയോഗവും പ്രയോഗവും ) നിയന്ത്രണ ബിൽ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് പാസാക്കിയത്. വ്യക്തി സ്വകാര്യതയാണ് ബില്ലിനെ എതിർത്തവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കേസുകളിൽ സംശയിക്കപ്പെടുന്നവർ, വിചാരണയിലിരിക്കുന്നവർ, കാണാതായവർ തുടങ്ങിയ പ്രത്യേക വ്യക്തികളെ തിരിച്ചറിയുന്നതിനുംവ്യക്തികൾ തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നതിനുംഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്. അന്വേഷണ ഏജൻസികൾക്ക് ആളുകളുടെ ഡിഎൻഎ വിവരങ്ങൾ ശേഖരിക്കാനും ആവശ്യമുള്ളപ്പോൾ അത് പ്രയോജനപ്പെടുത്താനും ഇതോടെ അനുമതി ലഭിക്കും. വ്യക്തികളുടെ ഡിഎൻഎ ശേഖരിച്ച് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും അറസ്റ്റിലായ പ്രതിയുടെ ഡിഎൻ.എ അനുവാദം കൂടാതെ ശേഖരിക്കുന്നത് ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്നും കോൺഗ്രസ് ഉൾപ്പടെ ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. എന്നാൽ 60 രാജ്യങ്ങളിൽ ഡിഎൻഎ സാങ്കേതിക വിദ്യ കുറ്റാന്വേഷണങ്ങൾക്ക് ഉപയോഗിക്കുന്ന രീതി നിലവിലുണ്ടെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർധൻ പറഞ്ഞു. സ്വകാര്യത, വിശ്വസനീയത ഉറപ്പുവരുത്തുമെന്നും വിവരങ്ങൾ സുരക്ഷിതമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. ഒരു ഡിഎൻഎ റഗുലേറ്ററി ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും ഡിഎൻഎ ഡേറ്റാ ബാങ്കിന്റേയും ഡിഎൻഎ ഫോറൻസിക് ലാബിന്റേയും പ്രവർത്തനം. ബയോ-ടെക്നോളജി വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം ഉൾപ്പടെ അംഗങ്ങളായിരിക്കും. ഡിഎൻഎ വിവരങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന ലാബുകൾക്ക് ഈ റഗുലേറ്ററി ബോർഡിന്റെ അനുമതി നിർബന്ധമാണ്. ആധാർ കാർഡിന് വേണ്ടി വിരലടയാളം, മുഖചിത്രം ഉൾപ്പടെയുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുന്ന ആധാർ സംവിധാനത്തിന്റെ സുരക്ഷിതത്വവും സ്വകാര്യതയും ഏറെ നാളുകളായി വിവാദ വിഷയമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തികളുടെ ഡിഎൻഎ വിവരങ്ങൾ ശേഖരിക്കാനും അത് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനും അനുമതി നൽകുന്ന നിയമ സംവിധാനത്തിന് ഭരണകൂടം രൂപം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. Content Highlightys:dna technology bill and privacy concerns


from mathrubhumi.latestnews.rssfeed http://bit.ly/2RKUPqR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages