ഫെയ്സ്ബുക്ക് ബയോ മോഷ്ടിച്ചു എന്ന ആരോപണത്തിൽ വിശദീകരണവുമായി ദീപ നിശാന്ത്. ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നൽകിയിരിക്കുന്നത് കേരളവർമ കോളജിലെ പൂർവ വിദ്യാർഥിയായ ശരത് ചന്ദ്രൻ എഴുതിയ കവിതയിലെ വരികളാണെന്നതാണ് ദീപക്കെതിരേ സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണം. എന്നാൽ ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത് കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണെന്നും നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നതായും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ദീപ നിശാന്ത് വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫെയ്സ്ബുക്കിലും വാട്സപ്പിലുമിടാറുണ്ടെന്നും പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ലെന്നും അവർ കുറിച്ചു. ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക്പോസ്റ്റിന്റെപൂർണരൂപം പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ മഴയത്തു വേണം മടങ്ങാൻ.. കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനൊരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ട്. പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല. അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ദാരിദ്ര്യത്തെപ്പറ്റിയോർത്ത് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്നു..! നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു ( ടീച്ചർ ബയോഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്കളങ്കജന്മങ്ങളേ.... ധ്വജപ്രണാമം ) സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം! Content Highlights:deepa nishanth, Facebook Bio controversy
from mathrubhumi.latestnews.rssfeed http://bit.ly/2Cb2FjC
via
IFTTT
No comments:
Post a Comment