വാഷിങ്ടൺ: വിമാനയാത്രക്കിടെ നൽകിയ സിക്ക് ബാഗിൽയുവതി കുത്തിക്കുറിച്ച ഒരു പ്രണയലേഖനം ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച റെഡിറ്റ് (Reddit) ഷെയർ ചെയ്ത ഈ പ്രണയലേഖനത്തിന്റെ ഉടമയെ തേടുകയാണ് ലോകത്തിൽ പ്രണയത്തെ വാഴ്ത്തുന്ന എല്ലാവരും. വിമാനം വൃത്തിയാക്കുന്നതിനിടെ വിമാനക്കമ്പനി ജീവനക്കാരിയാണ് പ്രണയക്കുറിപ്പ് കണ്ടെത്തിയത്. അവർ ഈ കുറിപ്പിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ഷെയർ ചെയ്തു കൊണ്ട് ആ കാമുകിക്ക് എല്ലാ ആശംസയും നേർന്നു. ഇരുപത്തിയൊന്നുകാരിയായ ആൻഡ്രിയ എന്ന യുവതിയാണ് ഈ കത്തെഴുതിയിരിക്കുന്നത്. ആൻഡ്രിയ തന്നെ കുറിപ്പിലത് വെളിപ്പെടുത്തിയിട്ടുണ്ട്. താൻ സുഹൃത്തിനോട് പ്രണയം വെളിപ്പെടുത്താനാണ് ഈ യാത്ര പോകുന്നതെന്നും ആൻഡ്രിയ പറയുന്നു. അവനെ വിമാനത്താവളത്തിൽ കണ്ടുമുട്ടിയാൽ തുറന്നു പറയാൻ സാധിക്കുമോയെന്നആശങ്കയും ആൻഡ്രിയ പങ്ക് വെയ്ക്കുന്നു. ആൻഡ്രിയയുടെ ലേഖനം ഇങ്ങനെയാണ് "ഇത് ആരെങ്കിലും വായിക്കുന്നുവെങ്കിൽ നിങ്ങൾക്കൊരു ഹലോ, ഞാൻ ആൻഡ്രിയയാണ്, എനിക്ക് 21 വയസുണ്ട്. ഞാൻ മിയാമിയിൽ നിന്ന് വാഷിങ്ടണിലേക്ക് പോവുകയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് എനിക്ക് ഭീകര പ്രണയമാണ്. അവൻ ബോസ്റ്റണിൽ നിന്ന് ന്യൂ ഓർലീൻസിലേക്ക് പോവുകയാണ്. ഞാൻ നാലു ദിവസം കഴിഞ്ഞാൽ പഠനാവശ്യത്തിനായി ഓസ്ട്രേലിയയിലേക്ക് പോകും. ഇനി അഞ്ചു മാസത്തേക്ക് അവനെ എനിക്ക് കാണാൻ കഴിയില്ല. ഇപ്പോൾ എന്റെ പ്രണയം തുറന്നു പറഞ്ഞില്ലെങ്കിൽ പിന്നെയൊരിക്കലും അത് സാധിക്കില്ല. അവനോടത് നേരിട്ട് പറയണം. അവനെ വിമാനത്താവളത്തിൽ കണ്ടുമുട്ടിയാൽ ഞാനതു തുറന്നു പറയുമോയെന്ന് എനിക്ക് സംശയമുണ്ട്. എന്നാലും ഈ കുറിപ്പ് വായിക്കുന്ന വ്യക്തി എനിക്ക് ഓൾ ദ ബെസ്റ്റ് പറയണം. ഈ യാത്രയിൽ ആകെ ബോറടിച്ചിരിക്കുകയാണ് ഞാനിപ്പോൾ. എന്റെ വൈഫൈയും കിട്ടുന്നില്ല. ഞാനാകെ വല്ലാത്ത അവസ്ഥയിലാണ്. ഇത് വായിക്കുന്ന ആൾക്കും ഇതേ പോലെ ഉന്മത്തമായതെന്തെങ്കിലും ചെയ്യാനിടവരട്ടെ എന്ന് ആശംസിക്കുന്നു." ആൻഡ്രിയ എന്നത് ഓമനപ്പേരാവാമെന്നാണ് കരുതുന്നത്. യഥാർഥ നാമം അതായിരുന്നെങ്കിൽ വിമാനക്കമ്പനിക്കാർക്ക് തിരിച്ചറിയാനാവുമായിരുന്നു. എന്തായാലും ആൻഡ്രിയയുടെ പ്രണയവെളിപ്പെടുത്തലിന്റെ ഫലമറിയാനുള്ള വെമ്പലിലാണ് ലോകം. Content Highlights: Netizens Search For Woman Who Wrote Love Letter On Plane Sick Bag
from mathrubhumi.latestnews.rssfeed http://bit.ly/2FldHpr
via
IFTTT
No comments:
Post a Comment