തിരുവാഭരണ ഘോഷയാത്ര: പോലീസ് നിര്‍ദേശം തള്ളി പന്തളം കൊട്ടാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

തിരുവാഭരണ ഘോഷയാത്ര: പോലീസ് നിര്‍ദേശം തള്ളി പന്തളം കൊട്ടാരം

പന്തളം: ശബരിമല യുവതീ പ്രവേശത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തവർ തിരുവാഭരണ ഘോഷയാത്രക്ക് വരരുതെന്ന പോലീസ് നിർദേശം തള്ളി പന്തളം കൊട്ടാരം. കീഴ്വഴക്കം അനുസരിച്ച് തിരുവാഭരണ ഘോഷയാത്ര നടത്താൻ പന്തളം കൊട്ടാരം തീരുമാനിച്ചു. തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ പട്ടിക പതിവുപോലെ കൊട്ടാരം തയ്യാറാക്കി നൽകി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരായ സമരങ്ങളിൽ സജീവമായി പങ്കെടുത്തവർ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കരുതെന്ന നിർദേശം പുറപ്പെടുവിച്ചത്. തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്ന പേടകവാഹക സംഘത്തിലെയും പല്ലക്ക് വാഹകസംഘത്തിലെയും ആളുകളുടെ പട്ടിക പതിവുപോലെ കൊട്ടാരം തന്നെ തയ്യാറാക്കി. ഇവരിൽനിന്ന് കൊട്ടാരം സത്യവാങ്മൂലവും വാങ്ങുമെന്ന് കൊട്ടാരം പ്രതിനിധി അറിയിച്ചു. കൊട്ടാരനിർവാഹക സംഘത്തിന്റെ തീരുമാനത്തെ ദേവസ്വം ബോർഡും പിന്തുണച്ചിട്ടുണ്ട്. ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തസംഘത്തിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും പ്രതിഷേധസമരത്തിൽ സജീവമായവരും പാടില്ലെന്ന് പോലീസ് നിർദേശമുണ്ടായിരുന്നു. ഇക്കാര്യങ്ങൾപോലീസിന് പരിശോധിക്കാമെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. ഘോഷയാത്രയിൽ പങ്കെടുക്കാൻ ഇതുവരെ അപേക്ഷ നൽകിയത് 700 പേരാണ്. പോലീസിന്റെ ക്ലിയറൻസ് ഇവർക്ക് ആവശ്യമാണ്. കൂടാതെ ദേവസ്വം ബോർഡിന്റെ തിരിച്ചറിയൽ കാർഡും ഇവർക്ക് നൽകും. ശനിയാഴ്ചയാണ് തിരുവാഭരണഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടുക. content highlights:panthalam royal family thiruvabharana procession


from mathrubhumi.latestnews.rssfeed http://bit.ly/2D3YZBC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages