കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര തുടരുന്നു; ബി.ജെ.പി. സമ്മാനം വാഗ്ദാനം ചെയ്‌തെന്ന് കുമാരസ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര തുടരുന്നു; ബി.ജെ.പി. സമ്മാനം വാഗ്ദാനം ചെയ്‌തെന്ന് കുമാരസ്വാമി

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയനാടകങ്ങളും കരുനീക്കങ്ങളും തുടരുന്നതിനിടെ ബി.ജെ.പി.ക്കെതിരേ ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ബി.ജെ.പി.യുടെ ഓപ്പറേഷൻ താമര ഇപ്പോഴും തുടരുകയാണെന്നും കഴിഞ്ഞദിവസം ഒരു കോൺഗ്രസ് എം.എൽ.എയ്ക്ക് ബി.ജെ.പി. സമ്മാനം വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമി ആരോപിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കോൺഗ്രസ് എം.എൽ.എയ്ക്ക് ഫോൺ സന്ദേശം ലഭിച്ചത്. എവിടേക്കാണ് സമ്മാനം കൊടുത്തയക്കേണ്ടതെന്നായിരുന്നു ഫോണിലൂടെ ചോദിച്ചത്. ബി.ജെ.പി. സംസ്ഥാന നേതൃത്വവും ബി.എസ്. യെദ്യൂരപ്പയുമാണ് ഈ നീക്കങ്ങൾക്കുപിന്നിൽ- കുമാരസ്വാമി പറഞ്ഞു. സമ്മാനം നിരസിച്ച കോൺഗ്രസ് എം.എൽ.എ. ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നും 2008-ലേതിന് സമാനമായി എം.എൽ.എമാരെ വിലക്കെടുക്കാനാണ് യെദ്യൂരപ്പയുടെ നീക്കമെന്നും കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ എന്ത് സമ്മാനമാണ് ബി.ജെ.പി. വാഗ്ദാനം ചെയ്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. അതേസമയം, മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണെന്നായിരുന്നു ബി.എസ്. യെദ്യൂരപ്പയുടെ പ്രതികരണം. ഭരണത്തിൽ പരാജയപ്പെട്ട അദ്ദേഹം ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുംമുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ബി.ജെ.പി. എം.എൽ.എമാരെ വിലക്കെടുക്കാൻ സമീപിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. Content Highlights:karnataka cm hd kumaraswamy alleged that bjp operation lotus is still on


from mathrubhumi.latestnews.rssfeed http://bit.ly/2B5Sux0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages