തിരുവനന്തപുരം: നമ്പി നാരായണ് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള. നമ്പി നരായണന് പുരസ്‌കാരം നല്‍കിയത് രാഷ്ട്രപതിയാണ്. സെന്‍കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയോട് ചേര്‍ന്ന് വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് നമ്പി നാരായണന് പുരസ്‌കാരം നല്‍കിയ മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് സെന്‍കുമാറിന്റെ പരാമര്‍ശമുണ്ടായത്.
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ 1994 ല്‍ സ്വയം വിരമിച്ചതാണ്. പുരസ്‌കാരം നല്‍കാന്‍ മാത്രം എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയതെന്നും സെന്‍കുമാര്‍ ചോദ്യമുയര്‍ത്തിയിരുന്നു. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണമെന്നും സെന്‍കുമാര്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരിക്കാനില്ലെന്ന ശ്രീധരന്‍ പിള്ളയുടെ പ്രതികരണമുണ്ടായിരിക്കുന്നത്. സെന്‍കുമാറിന്റെ പരാമര്‍ങ്ങള്‍ക്കു പിന്നാലെ നമ്പി നരായണന്‍ തിരിച്ചടിച്ചിരുന്നു. എന്തുകൊണ്ടാണ് തനിക്ക് പുരസ്‌കാരം നല്‍കിയതില്‍ സെന്‍കുമാറിന് വെപ്രാളമെന്ന് അറിയില്ലെന്നും നമ്പി നാരായണന്‍ പ്രതികരിച്ചിരുന്നു.
അതേസമയം രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാരാണ് ലിസ്റ്റ് അയച്ചു നല്‍കിയത്. സമിതി നല്‍കിയ ശുപാര്‍ശ പ്രകാരമാണ് അവാര്‍ഡ് നലകുന്നത്. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് സ്വാഗതം ചെയ്യുകയോ സ്വാഗതം ചെയ്യാതിരിക്കുകയോ ചെയ്യുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
from mangalam.com http://bit.ly/2FR8F54
via IFTTT
No comments:
Post a Comment