ന്യൂഡൽഹി: മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പത്മ പുരസ്കാരത്തിന് ശുപാർശ ചെയ്തത് ബി.ജെ.പി. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ. കള്ളക്കേസിൽ പെട്ട് പീഡിപ്പിക്കപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത നമ്പി നാരായണൻ നടത്തിയ നിയമപോരാട്ടം കണക്കിലെടുത്ത് അദ്ദേഹത്തെ പത്മ പുരസ്കാരമോ തത്തുല്യമായ പുരസ്കാരമോ നൽകി അംഗീകരിക്കണം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ രാജീവ് ചന്ദ്രശേഖർ ഉന്നയിച്ച ആവശ്യം. 2018 സെപ്തംബർ 19-നാണ് അദ്ദേഹം ശുപാർശക്കത്തയച്ചത്. ഐഎസ്ആർഒയിൽ ക്രയോജനിക് ഡിവിഷന്റെ ചുമതലയുള്ളമുതിർന്ന ശാസ്ത്രജ്ഞനായിരുന്നു നമ്പിനാരായണൻ. ജിഎസ്എൽവിയുടെ വികാസത്തിലേക്ക് നയിച്ച സാങ്കേതിക വിദ്യയിൽ വലിയ സംഭാവന നൽകിയ വ്യക്തിയാണ് അദ്ദേഹം. വികാസ് എൻജിന്റെമുഖ്യശിൽപിയായിരുന്നു. ചാന്ദ്രയാനും മംഗൾയാനും സാധ്യമാക്കിയത് ഈ സാങ്കേതിക വിദ്യയാണ്. റോക്കറ്റ് - ബഹിരാകാശ സാങ്കേതിക വിദ്യകളിലെ അമരക്കാരനാകുമായിരുന്ന അദ്ദേഹം കേസിൽ പ്രതിചേർക്കപ്പെട്ടതാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമായതെന്നും രാജീവ് ചന്ദ്രശേഖറിന്റെ ശുപാർശ കത്തിൽ പറയുന്നു. 1994 ൽ കള്ളക്കേസു ചുമത്തപ്പെട്ട നമ്പി നാരായണൻ 50 ദിവസം തടവിൽ കഴിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് ഐ.എസ്.ആർ.ഒ ചാരക്കേസെന്ന് അന്നത്തെ മുഖ്യമന്ത്രിയുടെ മകൾ പത്മജ വേണുഗോപാൽ തന്നെ വെളിപ്പെടുത്തി. ഐ.എസ്.ആർ.ഒയിലെ എല്ലാവരെയും ഭീതിയിലാക്കുന്നതായിരുന്നു നമ്പി നാരായണനെതിരായുള്ള കേസ്. രാജ്യത്തെ ബഹിരാകാശ പദ്ധതികൾക്ക്ഈ കേസ് വലിയ ആഘാതമേൽപിച്ചു. ഒടുവിൽ സുപ്രീംകോടതിയിൽ നമ്പി നാരായണനു നീതി ലഭിച്ചു. കോടതി പ്രഖ്യാപിച്ച 50 ലക്ഷം നഷ്ടപരിഹാരം കൊണ്ടു മാത്രം നമ്പി നാരായണൻ അനുഭവിച്ച അപമാനം മാറ്റിയെടുക്കാനാവില്ല. അദ്ദേഹം നടത്തിയ പോരാട്ടം കണക്കിലെടുത്ത് പത്മയോ തതുല്യമായ പുരസ്കാരമോ നൽകി ആദരിക്കണം. - പ്രധാനമന്ത്രിക്കയച്ച രണ്ടു പേജുള്ള കത്തിൽ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.കെട്ടിച്ചമച്ച ചാരക്കേസിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. content highlights:MP Rajeev Chandrasekhar nominated Nambi Narayanan for Padmabhushan
from mathrubhumi.latestnews.rssfeed http://bit.ly/2TeqIW7
via
IFTTT
No comments:
Post a Comment