തമിഴ്നടന്‍ വിശാല്‍ വിവാഹംകഴിക്കുന്നെന്നും വരലക്ഷ്മിയല്ല വധുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നത് മുതല്‍ വരലക്ഷ്മി ശരത്കുമാറിനും രക്ഷയില്ലാതായി. ചിലര്‍ താരത്തിന്റെ വിവാഹം തന്നെ നടത്തിയിരിക്കുകയാണ്. എന്നാല്‍ എല്ലാറ്റിനും പ്രതികരണവുമായി താരമെത്തി. വിവാഹം ഉടനില്ലെന്നും ഇവിടെത്തന്നെ തന്റെ ജോലിയുമായി തുടരുമെന്നുമാണ് വരലക്ഷ്മി വ്യക്തമാക്കിയിരിക്കുന്നത്.
ഗോസിപ്പ് പരത്തുന്നവരെ പരിഹസിക്കാനും താരം മടിക്കുന്നില്ല. ആര്‍ക്കും ഗുണമില്ലാത്ത ചിലരാണ് തന്റെ വിവാഹവാര്‍ത്തകള്‍ക്ക് പിന്നിലെന്നും പതിവ്പോലെ അവര്‍ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്നുമാണ് ട്വിറ്ററില്‍ താരം കുറിച്ചിരിക്കുന്നത്. ‘‘പണിയില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ പതിവുപോലെ, വർഷാവസാനം അടുത്ത ഗോസിപ്പുകളും കൊണ്ടു വന്നിട്ടുണ്ട്. ഞാൻ വിവാഹിതയാകാൻ പോകുന്നെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെത്തന്നെ എന്റെ ജോലിയുമായി തുടരും. നിങ്ങള്‍ ആരാണെന്നും വ്യക്തമായിട്ട് അറിയാം. തളര്‍ത്താന്‍ നേക്കേണ്ട. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. ഹാഷ്ടാഗോടെ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.
തമിഴ് നടനും നടികര്‍ സംഘം തമിഴ് സിനിമാ നിര്‍മാതാക്കളുടെ കൗണ്‍സില്‍ തലവനുമായ വിശാലുമായി ഏറെ നാളായി പ്രണയത്തിലായിരുന്ന താരം പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വിശാല്‍ വിവാഹിതനാകുന്നെന്ന വാര്‍ത്ത പുറത്തു വന്നത് വധു വരലക്ഷ്മിയല്ലെന്നും ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണെന്നും വാര്‍ത്തകളില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഇരുവരം പിരിഞ്ഞതായി എല്ലാവരും ഉറപ്പിച്ചത്. തൊട്ടുപിന്നാലെ വരലക്ഷ്മിയുടെ വിവാഹം സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നു. വിശാലും കീര്‍ത്തിയും പ്രധാനവേഷത്തില്‍ എത്തിയ സണ്ടക്കോഴി രണ്ടായിരുന്നു വിശാലിനൊപ്പം വരലക്ഷ്മി അഭിനയിച്ച അവസാന ചിത്രം.
from mangalam.com http://bit.ly/2R2zIRf
via IFTTT
No comments:
Post a Comment