ബ്രിട്ടോയുടെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് നല്‍കും; അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തേണ്ടത് പുഷ്പങ്ങളില്ലാതെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

ബ്രിട്ടോയുടെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് നല്‍കും; അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തേണ്ടത് പുഷ്പങ്ങളില്ലാതെ

കൊച്ചി: ഇന്നലെ അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയുടെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും. ബ്രിട്ടോയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തേണ്ടത് റീത്തുകള്‍ ഇല്ലാതെയായിരിക്കണം. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് ആണ് ഇക്കാര്യം ഫേ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ബ്രിട്ടോ നേരത്തെ ഭാര്യ സീനയോട് പറഞ്ഞപ്രകാരമാണ് ഈ തീരുമാനം. കളമശേരി മെഡിക്കല്‍ കോളജിനായിരിക്കും ശരീരം കൈമാറുന്നത്. മെഡിക്കല്‍ സയന്‍സിന് അത്ഭുതമായ മൂന്നര ദശകത്തിന്റെ ജീവിതം ഇനി അവര്‍ക്ക് പഠിക്കാമെന്നും പി.രാജീവ് പറയുന്നു.

പി.രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

''ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കല്‍ കോളേജിലക്ക് . അവസാന നോക്കു കാണാന്‍ എത്തണ്ടത് റീത്തുകളില്ലാതെ . ഈ രണ്ടു കാര്യങ്ങള്‍ ബ്രിട്ടോ സീനയുമായി പങ്കുവെച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. മെഡിക്കല്‍ സയന്‍സിന് അത്ഭുതമായ മൂന്നര ദശകത്തിന്റെ ജീവിതം ഇനി അവര്‍ക്ക് പഠിക്കാം. അഭിവാദ്യങ്ങള്‍''



from mangalam.com http://bit.ly/2LHurZl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages